ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അൽ വർഖയിൽ പുതു പദ്ധതികളുമായി ആർ ടി എ  
Pravasi

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അൽ വർഖയിൽ പുതു പദ്ധതികളുമായി ആർ ടി എ

പരിസര പ്രദേശങ്ങളിൽ നിലവിലുള്ള സൈക്ലിങ് ട്രാക്കുമായി ബന്ധിപ്പിക്കുന്നതിന് 16 കിലോമീറ്റർ ട്രാക്കും നിർമിക്കുന്നുണ്ട്.

ദുബായ്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അൽ വർഖയിൽ പുതിയ പ്രവേശനവും എക്സിറ്റും ഉൾപ്പെടെ വൻ വികസന പദ്ധതി തയ്യാറാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി. വഴി വിളക്കുകൾ,താമസ കേന്ദ്രങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങൾ, ഇടറോഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് വികസന പദ്ധതി. വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് എട്ട് കിലോമീറ്റർ നീളത്തിലാണ് ഇടറോഡുകളും നിർമിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 5,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. പദ്ധതി പൂർത്തിയാവുന്നതോടെ യാത്ര ദൂരം 5.7 കിലോമീറ്ററിൽ നിന്ന് 1.5 കിലോമീറ്ററായി കുറയും. അതുവഴി യാത്രസമയം 80 ശതമാനം കുറഞ്ഞ് 20 മിനിറ്റിൽ നിന്ന് 3.5 മിനിറ്റായി മാറും. മൂന്നര ലക്ഷത്തോളം നിവാസികൾക്ക് ഇതിന്‍റെ ഗുണം ലഭിക്കും.

അൽ വർഖ സ്ട്രീറ്റ് ഒന്നിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി നിലവിലുള്ള റൗണ്ട് എബൗട്ടുകളിൽ സിഗ്നലുകൾ സ്ഥാപിക്കും. പദ്ധതി പൂർത്തിയായാൽ അൽ വർഖ സ്ട്രീറ്റ് ഒന്നിന്‍റെ വാഹന ശേഷി 30 ശതമാനം വർധിക്കും. അൽ വർഖ 3, 4 സ്ട്രീറ്റുകളിൽ നിലവിൽ ഇടറോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പരിസര പ്രദേശങ്ങളിൽ നിലവിലുള്ള സൈക്ലിങ് ട്രാക്കുമായി ബന്ധിപ്പിക്കുന്നതിന് 16 കിലോമീറ്റർ ട്രാക്കും നിർമിക്കുന്നുണ്ട്.

ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങളിൽ അൽ വർഖയിലെ ഇടറോഡുകളുടെ നിർമാണം പൂർത്തീകരിച്ചിരുന്നു. അതിൽ സ്കൂൾ ഓഫ് സയന്‍റിഫിക് റിസർച്ചിന് ചുറ്റുമുള്ള നവീകരണങ്ങളും, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ റോഡ് പദ്ധതികളും ഉൾപ്പെടുന്നു. കാൽനട പാതകൾ, നിവാസികൾക്കുള്ള പാർക്കിങ് എൻട്രൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ 7.4 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് പാതകളും ഇവിടെ നിർമിക്കുന്നുണ്ട്.

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം