ടൂറിസ്റ്റ് വിസക്കാർക്ക് യുഎഇ എയർപോർട്ടുകളിൽ ഇനി ക്യൂ വേണ്ട 
Pravasi

ടൂറിസ്റ്റ് വിസക്കാർക്ക് യുഎഇ എയർപോർട്ടുകളിൽ ഇനി ക്യൂ വേണ്ട

ദുബായ്: ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷനിലൂടെ യുഎഇയിലെത്തുന്ന ടൂറിസ്റ്റ് വിസക്കാർക്ക് ഇനി ബയോ മെട്രിക്സിനും ഐറിസ് സ്‌കാനിനുമായുള്ള ക്യൂ ഒഴിവാക്കാൻ സാഹചര്യം ഒരുങ്ങുന്നു. നിമിഷങ്ങൾക്കകം സ്മാർട്ട് ഗേറ്റിലൂടെ നടന്ന് എമിഗ്രേഷൻ ക്ലിയർ ചെയ്യാനാകുന്ന സംവിധാനം ഐസിപി ഉടൻ നടപ്പാക്കും.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ജൈറ്റെക്‌സ് ഗ്ലോബൽ എക്സിബിഷനിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎഇയിലേക്കുള്ള വിനോദ സഞ്ചാരികളെ രാജ്യത്ത് എത്തുന്നതിന് മുൻപ് രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ യുഎഇ പാസ് ട്രാക്കിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, സായിദ് ഇന്‍റർനാഷണൽ എയർപോർട്ടിലെ സ്മാർട്ട് ഗേറ്റുകൾ നിലവിൽ ഉപയോഗിക്കാവുന്നതാണ്. ക്യൂവിൽ നിൽക്കേണ്ടതില്ല. നിലവിൽ സായിദ് വിമാനത്താവളത്തിലെ ഭൂരിഭാഗം യാത്രക്കാരും ഇത് ഉപയോഗിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ ദുബായിലെയും ഷാർജയിലെയും വിമാനത്താവളങ്ങളിൽ ഇത് വ്യാപിപ്പിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഐസിപിയിലും ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സിലും (GDRFA) രജിസ്റ്റർ ചെയ്ത യുഎഇ നിവാസികൾ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. ഇത് സ്‌മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാനും വിമാനത്താവളങ്ങളിൽ എത്തുമ്പോഴോ പുറപ്പെടുമ്പോഴോ എമിഗ്രേഷൻ ക്ലിയർ ചെയ്യാനും സഹായകരമാണ്.

ഭാവിയിൽ യുഎഇ സന്ദർശിക്കുന്ന ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾക്ക് ഈ പുതിയ സൗകര്യം ധാരാളം സമയവും അധ്വാനവും ലാഭിക്കാൻ സഹായിക്കും. ആദ്യമായി യുഎഇയിലേക്ക് വരുന്ന സന്ദർശകർ, ഐറിസിനും ബയോമെട്രിക്സ് ഡേറ്റയ്ക്കും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പുതിയ സംവിധാനം വരുന്നതോടെ അവർക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാനും കുറച്ച് നിമിഷങ്ങൾക്കുള്ളിൽ പ്രക്രിയ പൂർത്തിയാക്കാനും കഴിയും. ഫ്ലൈറ്റ് നമ്പറും പാസ്‌പോർട്ട് വിശദാംശങ്ങളും നൽകണം. പാസ്‌പോർട്ടിൽ നിന്ന് എല്ലാ വിവരങ്ങളും സിസ്റ്റം ലഭ്യമാക്കും.

നിലവിൽ ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭ്യമാണ്. ഈ വർഷം ജനുവരി-ജൂൺ കാലയളവിൽ ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് 44.9 ദശലക്ഷം യാത്രക്കാരാണ് എത്തിയത്. 2024ന്‍റെ ആദ്യ പകുതിയിൽ 13.9 മില്യൺ സന്ദർശകരാണ് അബുദാബി വിമാനത്താവളത്തിലെത്തിയത്.

നവീന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌റ്റർ

കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; ഫാദർ പോൾ

പന്നു വധശ്രമ കേസ്; മുൻ ഇന്ത‍്യൻ റോ ഉദ‍്യോഗസ്ഥനെതിരെ അറസ്റ്റ് വോറണ്ട്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ