പൊതുമാപ്പ്​ നീട്ടുന്ന കാര്യം പരിഗണനയിലില്ലെന്ന് അധികൃതർ: അവസരം പ്രയോജനപ്പെടുത്താൻ നിർദേശം 
Pravasi

പൊതുമാപ്പ്​ നീട്ടുന്ന കാര്യം പരിഗണനയിലില്ലെന്ന് അധികൃതർ: അവസരം പ്രയോജനപ്പെടുത്താൻ നിർദേശം

അനധികൃത താമസക്കാര്‍ ഇനിയും കാത്തുനില്‍ക്കാതെ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആമര്‍ കസ്റ്റമര്‍ ഹാപ്പിനെസ് ഡയറക്ടര്‍ കേണല്‍ സലിം ബിന്‍ അലി പറഞ്ഞു

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച രണ്ട്​ മാസത്തെ പൊതുമാപ്പ് നീട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഒക്‌ടോബർ 31ന് പൊതുമാപ്പ് കാലയളവ്​ അവസാനിക്കും. അതിനുശേഷം അനധികൃത താമസക്കാരെ പിടികൂടാന്‍ കർശനമായ പരിശോധനയും പിഴയടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ആമര്‍ കസ്റ്റമര്‍ ഹാപ്പിനെസ് ഡയറക്ടര്‍ കേണല്‍ സലിം ബിന്‍ അലി മുന്നറിയിപ്പ് നൽകി.

അനധികൃത താമസക്കാര്‍ ഇനിയും കാത്തുനില്‍ക്കാതെ അവസരം പ്രയോജനപ്പെടുത്തണം. വിസ നടപടികൾ പൂർത്തീകരിക്കാനായി ദുബായിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാനുള്ള അവസരവും ഇത്തവണയുണ്ട്. അതിനാല്‍ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആരും മടിക്കരുതെന്നും അദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്