സൗദി: സൗദിയിൽ മാര്‍ച്ച് 11ന് എല്ലാ വർഷവും പതാകദിനമായി ആചരിക്കാന്‍ ഭരണാധികാരിയുടെ ഉത്തരവ്. അബ്ദുല്‍ അസീസ് രാജാവ് 1937ൽ മാർച്ച് 11നാണ് സൗദി പതാകയെ (Saudi flag) അംഗീകരിച്ചത്. ഇതിനാലാണ് ദേശീയപതാകയുടെ മൂല്യം അടിസ്ഥാനമാക്കി രാജ്യത്തിൽ മാര്‍ച്ച് 11ന് പതാക ദിനം ആചരിക്കണമെന്ന് സൗദി സല്‍മാൻ്റെ (King Salman) ഉത്തരവ്.
1335 ദുല്‍ഹിജ്ജ 27 അഥവാ 1937 മാര്‍ച്ച് 11നാണ് അബ്ദുല്‍ അസീസ് രാജാവ് നാം ഇന്ന് കാണുന്ന പതാകയെ അംഗീകരിച്ചത്. അനുഗ്രഹീത രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിൻ്റെയും ഇസ്ലാമിൻ്റെയും സന്ദേശത്തിലാണ്.
രാജ്യത്തിൻ്റെ ശക്തി, അന്തസ്സ്, പദവി, ജ്ഞാനം എന്നിവ സൂചിപ്പിക്കുന്നു. പച്ച പതാകയിൽ അറബി ലിഖിതവും വെള്ള നിറത്തിലുള്ള വാളുമുണ്ട്. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും ഈ പതാക സാക്ഷ്യം വഹിച്ചു. ഇത് സമാധാനത്തിൻ്റെ സന്ദേശത്തെയും ഇസ്‌ലാമിൻ്റെ മതത്തെയും പ്രതീകപ്പെടുത്തുന്നു. രാജ്യത്തെ പൗരന്മാര്‍ അഭിമാനമായി ഈ കൊടിയുയര്‍ത്തിപ്പിടിക്കൂ എന്ന് ഉത്തരവിൽ പറയുന്നു.