കാൽ ലക്ഷം പേരുടെ പങ്കാളിത്തം..! ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണം ആഘോഷിച്ചു 
Pravasi

കാൽ ലക്ഷം പേരുടെ പങ്കാളിത്തം..! ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണം ആഘോഷിച്ചു

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ അതിവിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ്കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ഷാർജ സർക്കാർ റിലേഷൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഷെയ്ഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസ ലോകത്ത് 50 വർഷം പിന്നിട്ട പ്രമുഖ വ്യവസായിയും, ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാനുമായ എം എ യൂസഫലിയെ ചടങ്ങിൽ ആദരിച്ചു. ഷെയ്ഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി, എം എ യൂസഫലിക്കുള്ള ഉപഹാരം സമ്മാനിച്ചു.

സേവനരംഗത്ത് 45 വർഷം പൂർത്തിയാക്കിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഐ എഎസ് ഓണം @45 എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്, കൃഷി മന്ത്രി പി.പ്രസാദ്, പാലക്കാട് ലോക സഭാംഗം വി.കെ ശ്രീകണ്ഠൻ, എം.എൽ.എമാരായ എ.കെ.എം അഷറഫ്, അഹമ്മദ് ദേവർകോവിൽ, നജീബ് കാന്തപുരം തുടങ്ങിയവർ അതിഥികളായിരുന്നു.അസോസിയേഷൻ പ്രസിഡന്റ്‌ നിസ്സാർ തളങ്കര അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.

ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ്, തുടങ്ങി കേരളത്തിൻ്റെ സമ്പന്നമായ നിരവധി കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര മികച്ചതായി. ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന അൽ ഇബ്തിസാമ സ്കൂളിലെ നിശ്ചയ ദാർഢ്യ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി. പൂക്കള മത്സരത്തിൽ മാസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒന്റാറിയോ, എമിറേറ്റ്സ് മലയാളി അസോസിയേഷൻ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രശസ്ത ബാൻഡായ 'ചെമ്മീൻ' അവതരിപ്പിച്ച സംഗീത പരിപാടിയും നടത്തി. 25000 പേരാണ് കലാ-സാംസ്കാരിക പരിപാടികൾ കാണാനും വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനുമായെത്തിയത്.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ