ഷാർജ ഇന്ത്യൻ സ്‌കൂൾ അലുംനി അസോസിയേഷൻ രൂപവത്കരിച്ചു 
Pravasi

ഷാർജ ഇന്ത്യൻ സ്‌കൂൾ അലുംനി അസോസിയേഷൻ രൂപവത്കരിച്ചു

അലുംനി അസോസിയേഷന്‍റെ ഉദ്ഘാടനവും ലോഗോയുടെ പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര നിർവഹിച്ചു.

ഷാർജ: ഷാർജ ഇന്ത്യൻ സ്കൂളിന്‍റെ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പൂർവ വിദ്യാർഥികൂട്ടായ്മ രൂപവത്കരിച്ചു. പ്രവാസ ഭൂമിയിലെ വിദ്യാലയ ഓർമകളുമായി ആയിരത്തിലേറെ പൂർവ വിദ്യാർഥികളാണ് 'വിരാസത്ത്' എന്ന പേരിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ ഒത്തു ചേർന്നത്. അലുംനി അസോസിയേഷന്‍റെ ഉദ്ഘാടനവും ലോഗോയുടെ പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര നിർവഹിച്ചു.

ഓർക്കാഡ് ഗ്രൂപ്പ് സ്ഥാപകയും സി.ഇ.ഒ യുമായ ഡോ.വന്ദന ഗാന്ധി മുഖ്യാതിഥി ആയിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് പ്രസംഗിച്ചു.

ഷാർജ ഇന്ത്യൻ സ്‌കൂൾ അലുംനി അസോസിയേഷൻ രൂപവത്കരിച്ചു

പൂർവ വിദ്യാർഥികളായ സിനിമാ താരം ഐമ റോസ്മി സെബാസ്റ്റ്യൻ, നർത്തകി ഐന എൽസ്മി ഡെൽസൺ, നടൻ അഹമദ് സാല, പ്രമുഖ ലിവർ മാറ്റ ശസ്ത്രക്രിയ വിദഗ്ധൻ (കൊച്ചി) ഡോ.ബിജു ചന്ദ്രൻ എന്നിവർ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. വിരമിച്ച അധ്യാപകരായ അബ്രഹാം കെ.എ, സയിദ് മുഹമ്മദ് ബാഷ, ശോഭന കുറുപ്പ്, മേരി ജോസ് തോമസ്, അന്നമ്മ ജേക്കബ്, സൂസൻ ഡേവിഡ് എന്നിവരെയും നിലവിലെ മുതിർന്ന അധ്യാപകരായ ശൈലജ രവി(ഹെഡ്മിസ്ട്രസ്),മംത ഗോജർ(കെജി ടു സൂപ്പർവൈസർ) എന്നിവരെയും ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു.

ഷാർജ ഇന്ത്യൻ സ്‌കൂൾ അലുംനി അസോസിയേഷൻ രൂപവത്കരിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിൻറ് ജനറൽ സെക്രട്ടറി ജിബി ബേബി, ഓഡിറ്റർ എം ഹരിലാൽ സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ(ഗുബൈബ), മുഹമ്മദ് അമീൻ(ജുവൈസ) വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസറുദ്ദീൻ (ഗേൾസ് വിംഗ്) അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗവും സ്‌ററുഡൻസ് വെൽഫെയർ കോഡിനേറ്ററുമായ മാത്യു മനപ്പാറ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്, അബ്ദുമനാഫ്, അനീസ് റഹ്മാൻ, മുരളീധരൻ ഇടവന, മധു.എ.വി, യൂസഫ് സഗീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഷാർജ ഇന്ത്യൻ സ്‌കൂൾ അലുംനി അസോസിയേഷൻ രൂപവത്കരിച്ചു

ബോയ്‌സ് വിംഗ് വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ സ്വാഗതവും അന്ന ജോസ്‌ലിൻ നന്ദിയും പറഞ്ഞു. അലൻ ജോൺസൺ അവതാരകനായി. പൂർവ വിദ്യാർഥി കൂട്ടായ്മയുടെ കോർ കമ്മിറ്റി അംഗങ്ങളായ ഉമ്മൻ പി.ഉമ്മൻ, അന്ന ജോസ് ലിൻ, ഡേവിഡ് വർഗീസ്, ചൈതന്യ ദിവാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പൂർവ്വ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം