ഷാർജ ഇന്ത്യൻ സ്‌കൂൾ എൻടിഎസ് ഒരുമിച്ചൊരോണം ആഘോഷിച്ചു 
Pravasi

ഷാർജ ഇന്ത്യൻ സ്‌കൂൾ എൻടിഎസ് ഒരുമിച്ചൊരോണം ആഘോഷിച്ചു

ചെണ്ട മേളം,പുലികളി,മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര, തിരുവാതിര,ഒപ്പന,നൃത്തം, മുട്ടിപ്പാട്ട് വിഭവ സമൃദ്ധമായ സദ്യ എന്നിവയും ഉണ്ടായിരുന്നു.

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള സ്‌കൂളുകളിലെയും നഴ്‌സറിയിലെയും അനധ്യാപകരുടെ കൂട്ടായ്മ(എൻടിഎസ്) ഒരുമിച്ചൊരോണം എന്ന പേരിൽ ഓണം ആഘോഷിച്ചു. ജുവൈസ ശാഖയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. എൻ.ടി.എസ് പ്രസിഡണ്ട് മണി തച്ചങ്കാട് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ,വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, ജോയിന്‍റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ യൂസഫ് സഗീർ, മുരളീധരൻ ഇടവന, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ,മുഹമ്മദ് അമീൻ എന്നിവർ പ്രസംഗിച്ചു.

വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസ്‌റുദ്ദീൻ,ഹെഡ്മിസ്ട്രസ് ശൈലജ രവി,അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.വി.മധു,കെ.കെ.താലിബ്,പ്രഭാകരൻ പയ്യന്നൂർ,അനീസ് റഹ്മാൻ,ഫ്‌ളീറ്റ് ഇൻ ചാർജ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വിവിധ മേഖലയിലെ പ്രവർത്തനങ്ങളിൽ മികവു കാണിച്ച മോനി ജോർജ്ജ്,കൃഷ്ണ.ബി.നായർ,അബ്ദുൽ റഹീം, സൈഫുദ്ദീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.സ്കൂളിൽ നിന്നിും വിരമിക്കുന്ന അംഗം അഞ്ചു ടെൻസിന് യാത്രയയപ്പു നൽകി.ജനറൽ സെക്രട്ടറി മനോജ് കുമാർ സ്വാഗതവും ട്രഷറർ സജീവ്.ഡി നന്ദിയും പറഞ്ഞു. ചെണ്ട മേളം,പുലികളി,മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര, തിരുവാതിര,ഒപ്പന,നൃത്തം, മുട്ടിപ്പാട്ട് വിഭവ സമൃദ്ധമായ സദ്യ എന്നിവയും ഉണ്ടായിരുന്നു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.പി.അബ്ദുൽ ഖാദർ,കൺവീനർമാരായ രഞ്ചിത്ത് എൻ.ജി,കോയ,

സന്തോഷ് സി, ,സുരേഷ് പരപ്പ,പ്രസൂൺ,കാദർ എം. തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും