ദുബായ്: ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. 11 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദുബായ് പൊലീസ് അറിയിച്ചു.
ഹത്ത-ലഹ് ബാബ് റോഡിൽ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. അശ്രദ്ധയും അമിത വേഗവുമാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച വിദ്യാർത്ഥിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.