ഷാർജ: തിരുവനന്തപുരം കേശവദാസപുരം സ്വദേശി ഹാജി ജാഫർ സേട്ട് (90) ഷാർജ അൽഖാസിമി ആശുപത്രിയിൽ അന്തരിച്ചു. ദീർഘ കാലമായി വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു. തിരുവനന്തപുരം സർക്കാർ മോഡൽ ഹൈസ്കൂൾ റിട്ട.അധ്യാപകനായ ഹാജി ജാഫർ സേട്ട് യു.എ.ഇയിലും ഇന്ത്യയിലും സ്ഥാപനങ്ങളുള്ള ബി.എസ്.എസ് ടെക്നോളജീസ് സ്ഥാപകൻ നദീം ജാഫർ സേട്ടിന്റെയും, മാനേജിങ് ഡയറക്ടർ വസീം ജാഫർ സേട്ടിന്റെയും പിതാവാണ്.
മുസ്ലിം ലീഗ്, ഐ.എൻ.എൽ നേതാവും മട്ടാഞ്ചേരി മുൻ എംഎൽഎയുമായ പരേതനായ എം.ജെ സകരിയ സേട്ടിന്റെ സഹോദരി പരേതയായ നജ്മ ബായിയാണ് ഭാര്യ. ഡോ. ഫാത്തിമ ജാഫർ സേട്ട്, അഡ്വ. ഷീബ ജാഫർ സേട്ട് എന്നിവരാണ് മറ്റു മക്കൾ. ഖബറടക്കം ദുബായിൽ നടത്തി.