യുഎഇ പൊതുമാപ്പ് നീട്ടില്ല: നവംബർ ഒന്ന് മുതൽ കർശന പരിശോധന 
Pravasi

യുഎഇ പൊതുമാപ്പ് നീട്ടില്ല: നവംബർ ഒന്ന് മുതൽ കർശന പരിശോധന

ദുബായ്: നിയമവിരുദ്ധ താമസക്കാർക്ക് പിഴയോ യാത്രനിരോധനമോ കൂടാതെ രാജ്യം വിടുന്നതിനോ താമസ പദവി നിയമപരമാക്കി യുഎഇയിൽ തുടരുന്നതിനോ സൗകര്യമൊരുക്കി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ഐസിപി താമസ-കുടിയേറ്റ വിഭാഗം ഡയറക്ടർ ജനറൽ, മേജർ ജനറൽ സുൽത്താൻ യുസഫ് നുഐമി വ്യക്തമാക്കി. പൊതുമാപ്പ് കാലാവധി ഈ മാസത്തോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ ഒന്നു മുതൽ നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധന നടത്തുമെന്നാണ് മുന്നറിയിപ്പ്. താമസ കേന്ദ്രങ്ങൾ, വ്യവസായ മേഖലകൾ, കമ്പനികൾ എന്നിവ കേന്ദ്രീകരിച്ചാവും പരിശോധനകൾ. നിയമവിരുദ്ധ താമസക്കാർ ഉണ്ടാകാനിടയുള്ള മേഖലകളിൽ തുടർച്ചയായ നിരീക്ഷണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർ എത്രയും വേഗം ബന്ധപ്പെട്ട സർക്കാർ-സേവന കേന്ദ്രങ്ങളെ സമീപിച്ച് താമസപദവി നിയമപരമാക്കണമെന്ന് മേജർ ജനറൽ ആവശ്യപ്പെട്ടു. സ്വദേശത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്ക് പിഴയോ യാത്ര നിരോധനമോ ഇല്ലാതെ തന്നെ മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീർ, ഹരിയാന ഫല പ്രഖ്യാപനം കാത്ത് രാജ്യം

നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം ബാക്കി; തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്

മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശം: ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ടെത്തണമെന്ന് ഗവർണർ

നെഹ്‌റു ട്രോഫി വള്ളംകളി: വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ

ചക്രവാതച്ചുഴി രൂപപ്പെട്ടു; 5 ദിവസം കനത്ത മഴ, ജാഗ്രത