Pravasi

ഡബ്ലിയുഎംഎഫ് ഒമാൻ പൊന്നോണസംഗമം 2023 സംഘടിപ്പിച്ചു

ഒമാൻ: വേൾഡ് മലയാളീ ഫെഡറേഷൻ (ഡബ്ലിയു എം എഫ്) ഒമാൻ പൊന്നോണസംഗമം 2023 ബൗഷറിലെ ബാങ്കിങ്ങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഹാളിൽ വച്ച് ആഘോഷിച്ചു. രാവിലെ 11 ന് ആരംഭിച്ച പരിപാടിയിൽ 350 ൽ പരം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

ഈ വർഷത്തെ ഡബ്ലിയു എം എഫ് ഒമാൻ ഓണാഘോഷത്തിലെ മുഖ്യാതിഥി ഒമാൻ വുമൺ അസോസിയേഷൻ ചെയർവുമൺ മറിയം അൽ സദ്‌ജലി ആയിരുന്നു. ഡബ്ലിയു എം എഫ് ഒമാൻ നാഷണൽ പ്രസിഡന്‍റ് സുനിൽ കുമാർ തൻ്റെ സ്വാഗതപ്രസംഗത്തിൽ കഴിഞ്ഞ കാലയളവിൽ ഡബ്ലിയു എം എഫ് ഒമാൻ ചെയ്‌തിട്ടുള്ള സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഡബ്ലിയു എം എഫ് ഗ്ലോബൽ പ്രസിഡന്‍റ് ഡോ.ജെ രെത്നകുമാർ തൻ്റെ മുഖ്യപ്രഭാഷണത്തിൽ ഡബ്ലിയു എം എഫ് എന്ന വോളണ്ടറി സംഘടന 164 രാജ്യങ്ങളിൽ ചെയ്തുവരുന്ന സന്നദ്ധപ്രവർത്തനങ്ങളെക്കുറിച്ചു വിശദമായി സംവദിച്ചു. മികച്ച രീതിയിൽ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ച നാഷണൽ കോർഡിനേറ്റർ ഉല്ലാസൻ ചേരിയനെയും നാഷണൽ പ്രസിഡന്‍റ് സുനിൽകുമാറിനെയും ഗ്ലോബൽ പ്രസിഡന്‍റ് പ്രത്യേകം അഭിനന്ദിച്ചു.

ഡബ്ലിയു എം എഫ് ഒമാൻ നാഷണൽ കോഓർഡിനേറ്റർ ഉല്ലാസൻ ചേരിയൻ, ഡബ്ലിയു എം എഫ് മിഡിലീസ്റ്റ് വൈസ് പ്രസിഡന്‍റ് രാജൻ കുക്കുറി, മിഡ്ലീസ്റ്റ് വുമൺസ് കോർഡിനേറ്റർ അർച്ചന തുടങ്ങിയവർ സന്നിഹിദായിരുന്നു. രാജൻ കുക്കുറി നന്ദി പ്രകാശിപ്പിച്ചു .

സെക്രട്ടറി വിനോദ്, സംസ്ഥാന പ്രസിഡന്‍റുമാരായ അൻസാർ ജബ്ബാർ (മസ്‌കറ്റ്), എസ്.കെ.രാജൻ (സോഹാർ), നിമ്മി ജെയ്‌സൺ (നിസ്‌വ) എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി. പൊന്നോനാസംഗമം- 2023 ൽ ഗീതു അജയ് അവതാരകയായി.

സുധീർ ചന്ദ്രോത്ത്, ലിജാസ്, ബാബു തോമസ്, അനിത രാജൻ, രമ ശിവകുമാർ, അനിൽ നടകപ്പുര, ശ്രീകുമാർ, പത്മകുമാർ, അനിൽ വർഗീസ്, സലോമി ചാക്കോ, രൂപ സുനിൽ തുടങ്ങിയവരുടെ പൂർണ പിന്തുണയോടെ മനോജ് നാരായണൻ ഓണം പ്രോഗ്രാമിന്റെ കോ-ഓർഡിനേറ്റർ ആയിരുന്നു. ഡബ്ലിയു എം എഫിന്റെ പരിപാടിക്ക് ആർട്ടിസ്റ്റ് റെജി പുത്തൂർ പ്രത്യേകം പിന്തുണ നൽകി.

പരിപാടിയിൽ പരമ്പരാഗത രീതിയിലുള്ള വിപുലമായ ഓണസന്ധ്യ ഒരുക്കിയത് എല്ലാരുടെയും മനസിൽ പഴയകാല സ്മരണകളും ഗൃഹാതുരത്വവും ഉണർത്തി.

സരിൻ സിപിഎം സ്വതന്ത്രൻ, പാർട്ടി ചിഹ്നമില്ല; ചേലക്കരയിൽ യു.ആർ. പ്രദീപ്

ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകളുടെ വാടക കൂട്ടി

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

''ആര്യാടനെ വരെ ഞങ്ങൾ സ്ഥാനാർഥിയാക്കി'', സരിന്‍റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് എ.കെ. ബാലൻ

പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; 10 ദിനം മണ്ഡല പര്യടനം