അമിത വില: ശബരിമലയിൽ സംയുക്ത സ്‌ക്വാഡ് 77,000 രൂപ പിഴ ഈടാക്കി 
Sabarimala

അമിത വില: ശബരിമലയിൽ സംയുക്ത സ്‌ക്വാഡ് 77,000 രൂപ പിഴ ഈടാക്കി

ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായി ഉത്പ്പന്നങ്ങളുടെ വിൽപ്പന എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ശബരിമല: സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി രൂപവത്കരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി.

ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായി ഉത്പ്പന്നങ്ങളുടെ വിൽപ്പന എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്.എൽ. സജികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത പരിശോധന നടത്തിയത്. ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.

കൂടുതലും ഹോട്ടലുകളിലും ഹെൽത്ത് കാർഡുള്ളവരാണ് പ്രവർത്തിക്കുന്നത്. അല്ലാത്തിടങ്ങളിൽ ഹെൽത്ത് കാർഡ് കാണിക്കുന്നതിന് 2 ദിവസം അനുവദിച്ചിട്ടുണ്ട്. ഇതിൽ പരാജയപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യവകുപ്പ്, ഭക്ഷ്യ വകുപ്പ് എന്നീ ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധന സംഘത്തിലുള്ളത്.

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി

ഉപതെരഞ്ഞെടുപ്പ്: തൽസ്ഥിതി തുടർന്നാൽ മൂവർക്കും ആശ്വാസം

അമ്മു സജീവന്‍റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

ബൗളിങ് നിരയിൽ 'സർപ്രൈസ്', ബാറ്റിങ് തകർച്ച; ഇന്ത്യ വിയർക്കുന്നു

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ