മെക്സിക്കോ: ആകാശത്ത് പറന്നുയരുന്നതിനിടെ ഹോട്ട് എയർ ബലൂണിന് തീ പിടിച്ച് 2 പേർ മരിച്ചു. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം.
ബലൂണിൽ പറക്കുകയായിരുന്ന യാത്രക്കാർ തീ പടരുന്നതു കണ്ടതിനു പിന്നാലെ താഴെയ്ക്ക് എടുത്തുചാടിയെന്ന് അധികൃതർ അറിയിച്ചു. ബലൂണിലുണ്ടായി 50 വയസുള്ളയാളും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇവർക്കൊപ്പം ഒരു കുട്ടിയുണ്ടായിരുന്നതായാണ് റിപ്പോർട്ട്. കുട്ടിയുടെ വലത് തുടയ്ക്ക് പൊട്ടലുണ്ട്. എയർ ബലൂണിന് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബലൂണിൽ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന വിവരങ്ങളും വ്യക്തമല്ല.