ഇറാനിൽ ബസ് മറിഞ്ഞ് 35 പാകിസ്ഥാൻ തീർഥാടകർ മരിച്ചു;18 പേർക്ക് പരുക്കേറ്റു 
World

ഇറാനിൽ ബസ് മറിഞ്ഞ് 35 പാകിസ്ഥാൻ തീർഥാടകർ മരിച്ചു;18 പേർക്ക് പരുക്കേറ്റു

ടെഹ്റാൻ: ചൊവ്വാഴ്ച രാത്രി പാക്കിസ്ഥാനിൽ നിന്ന് ഇറാഖിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസ് ഇറാനിലെ യാസ്ദ് പ്രവിശ്യയിൽ മറിഞ്ഞ് 35 യാത്രക്കാർ മരിച്ചു. ആകെ 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത് അവരിൽ ഭൂരിഭാഗവും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർക്കാന നഗരത്തിൽ നിന്നുള്ളവരാണ്. 18 പേർക്ക് പരുക്കേറ്റു ഇവരെ ഉടനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ കർബല യുദ്ധത്തിൽ മരണമടഞ്ഞതിനെ അടയാളപ്പെടുത്തി അർബൈൻ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീർത്ഥാടകർ.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം