ഒമാനിൽ മിന്നൽ പ്രളയം: നാലു പേർ മരിച്ചു 
World

ഒമാനിൽ മിന്നൽ പ്രളയം: നാലു പേർ മരിച്ചു

മസ്കറ്റ്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ സാഹസിക വിനോദ സഞ്ചാരികളായ രണ്ട് യുഎഇ സ്വദേശികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. മുൻ ഹാൻഡ്ബോൾ താരവും ജാവലിൻ ചാംപ്യനുമായ ഖാലിദ് അൽ മൻസൂരി, സാഹസിക വിനോദ സഞ്ചാരി സലിം അൽ ജറഫ് എന്നിവരാണ് മരിച്ച യുഎഇ പൗരൻമാർ.

നിസ്‌വയിലെ തനൗഫ് വാദിയിലൂടെ പോകുമ്പോഴാണ് ഇവർ കനത്ത മഴ മൂലമുണ്ടായ പ്രളയത്തിൽപ്പെട്ടത്. അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. ഇമറാത്തികളെ കൂടാതെ ഒരു ഒമാൻ പൗരനും മറ്റൊരു അറബ് പൗരനും മരിച്ചവരിൽപ്പെടുന്നു. പരിക്കേറ്റ ഒരാളെ വ്യോമ മാർഗം രക്ഷപെടുത്തി, നിസ്‌വ റഫറൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

16 അംഗ സംഘത്തോടൊപ്പമാണ് ഇവർ സാഹസിക യാത്ര തുടങ്ങിയത്. മരിച്ച രണ്ടുപേരുടെയും മയ്യിത്ത് നിസ്കാരം അബുദാബിയിലും റാസൽഖൈമയിലും നടത്തി.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം