അബുദാബി: 2024ല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരത്തിന്‍റെ പട്ടികയില്‍ ഇടം പിടിച്ച് അബുദാബിയും. ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്ഥാപനമായ നംബിയോ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്. ഇന്ത‍്യയില്‍ നിന്ന് മംഗളൂരുവും ഇടം പിടിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ കുറവുളള നഗരങ്ങളിലാണ് സുരക്ഷിതത്വം കൂടുതലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരങ്ങളായ അബുദാബി, അജ്‌മാന്‍, ദോഹ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കിയത്. യുഎഇയിലെ റാസല്‍ഖൈമയാണ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഇടം പിടിച്ചത്.
ഏഴാം സ്ഥാനത്ത് ഒമാനിലെ മസ്കറ്റ് ഇടം പിടിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ നഗരങ്ങളുൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പീറ്റര്‍മാരിറ്റ്സ്ബര്‍ഗ്, പ്രിട്ടോറിയ എന്നീ ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.