ആഷ് ലി ബോണ്ട് കുതിരയോട്ട മത്സരത്തിൽ  
World

പ്രാർഥനാ യജ്ഞവുമായി ആഷ്‌ലി ബോണ്ട്

ഇസ്രയേലിന്‍റെ ആദ്യത്തെ ക്രിസ്ത്യൻ ഒളിംപ്യൻ

ആഷ്‌ലി ബോണ്ട്. അമെരിക്കൻ വംശജയായ ഇസ്രയേലിന്‍റെ ആദ്യത്തെ ക്രിസ്ത്യൻ ഒളിംപ്യൻ. ഷോ-ജെംപിങിൽ അഗ്രഗണ്യയായ ആഷ് ലി 2021ലെ ടോക്കിയോ ഒളിംപിക്സിലൂടെയാണ് ഇസ്രയേലിന്‍റെ ചരിത്രത്തിലെ ആദ്യത്തെ ക്രിസ്ത്യൻ ഒളിംപിക്സ് താരമായി മാറിയത്.

വേനൽക്കാലത്ത് വീണ്ടും ഒളിംപിക് ഗെയിംസിൽ പങ്കെടുക്കാൻ പാരീസിൽ തന്‍റെ 39ാം വയസിൽ എത്തിയ ആഷ് ലി ജൂതരാജ്യത്തെ നെഞ്ചോടു ചേർത്തു പിടിക്കുന്നു.യഹൂദ രാഷ്ട്രത്തിന് വേണ്ടി 33ാം വയസിൽ തുടങ്ങിയ കായിക പോരാട്ടത്തെ കുറിച്ച് ആഷ് ലി ഇങ്ങനെ പറയുന്നു: ഇസ്രയേലി പൗരത്വം എനിക്കു ലഭിച്ചത് എന്‍റെ 33-ാം ജന്മദിനത്തിലായിരുന്നു. “യേശുവിന് 33 വയസുള്ളപ്പോൾ ക്രൂശിക്കപ്പെട്ടു. ഞാൻ എല്ലായ്‌പ്പോഴും എന്നെ ഒരു അമേരിക്കൻ-ഇസ്രായേലി അല്ലെങ്കിൽ ഇസ്രായേലി-അമേരിക്കൻ ആയി കണക്കാക്കുന്നു'

ഇസ്രയേലിനോടും ക്രൈസ്തവികതയോടുമുള്ള അവളുടെ അടങ്ങാത്ത അഭിനിവേശമാണ് 2018 ൽ ഇസ്രായേലി പൗരത്വം തേടാൻ അവളെ സഹായിച്ചത്.

"ഒരു ക്രിസ്ത്യാനിയായ തന്‍റെ വിശ്വാസത്തിന്‍റെ വിളിയായിട്ടാണ് തനിക്ക് ഈ പൗരത്വത്തെ കുറിച്ചു തോന്നുന്നതെന്നാണ് ആഷ് ലി പറയുന്നത്. യേശു ജനിച്ച മണ്ണ് , മരിച്ച മണ്ണ്- വീണ്ടും ഉയിർത്തെഴുന്നേറ്റ മണ്ണ് ..ബോണ്ട് ഒരു ഇന്‍റർവ്യൂവിൽ വികാര നിർഭരയായി പറഞ്ഞു. അമേരിക്കൻ ടീമിന് മികച്ച പ്രകടനം കാഴ്ച വച്ച ബോണ്ട് ഇസ്രയേലിന് കൂടുതൽ അംഗീകാരം നൽകാനും ഇസ്രയേലിലെ മറ്റു ടീമംഗങ്ങൾക്കൊപ്പം സഹകരിക്കാനും സമയമായെന്ന തോന്നലിൽ നിന്നാണ് ഈ 39ാം വയസിൽ താനീ ഒളിംപിക്സ് മത്സരത്തിന് ഇറങ്ങിയതെന്നു പറയുന്നു ആഷ് ലി. കൂടാതെ ഇസ്രയേലിലെ പുതുതാരങ്ങളെ കുതിര സവാരിയിൽ അഗ്രഗണ്യരാക്കുക എന്ന ലക്ഷ്യവും ഈ കായിക ഇനത്തിൽ മെഡൽ ജേതാവായ ആഷ് ലിക്കുണ്ട്.

2024 ഒളിംപിക്സ് തികച്ചും കഷ്ടതയേറിയതാണ് എന്ന് ആഷ് ലി പറയുന്നു. ഇസ്രയേൽ -ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേലി താരങ്ങൾക്കെതിരെ കടുത്ത വധഭീഷണിയാണ് ഉണ്ടായത്. എന്നാൽ അതിലൊന്നും ചഞ്ചലപ്പെടാതെ മുന്നോട്ടു പോകുകയാണ് ആഷ് ലി.

2024 ഒളിമ്പിക്‌സിന് മുമ്പ് തന്നെ എല്ലാ ഇസ്രയേലി കായിക താരങ്ങൾക്കും ഭീഷണി ഇമെയിലുകൾ വന്നത് തന്നെ അമ്പരപ്പിച്ചു എന്ന് ആഷ് ലി ഓർമിക്കുന്നു. 1972 മ്യൂണിക് ഒളിംപിക്സിന്‍റെ ആവർത്തനം പാരിസ് ഒളിംപിക്സിലും ഇസ്രയേലി താരങ്ങൾ നേരിടേണ്ടി വരും എന്നായിരുന്നു മെയിലുകളുടെ രത്നച്ചുരുക്കം.

വിവാദമായ ഉദ്ഘാടനച്ചടങ്ങിനെ പറ്റി അവർ പ്രതികരിച്ചതിങ്ങനെ:

ഡ്രാഗ്-ക്വീൻ ആധിപത്യം പുലർത്തുന്ന ഉദ്ഘാടന ചടങ്ങ് അവസാനത്തെ അത്താഴത്തെ പരിഹസിക്കുന്നതായി പരക്കെ കാണപ്പെട്ടു.

"എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമാണ് ... ഈ ലോകം മുഴുവൻ പാപമാണ്, ഇത് ഒരു വീണുപോയ ലോകമാണ്, നിങ്ങൾക്ക് മാധ്യമങ്ങളുടെ മേൽ നിയന്ത്രണമില്ല,."

എല്ലാ ആശങ്കകളും യേശുവിലേയ്ക്കു നൽകിയാണ് ഈ ഭയാനകമായ അവസ്ഥയെ താൻ നേരിട്ടതെന്ന് ജൂതരുടെ ആദ്യ ക്രിസ്ത്യൻ കായിക താരം ഉറക്കെ പ്രഖ്യാപിക്കുന്നു. തന്നോടൊപ്പം വന്ന രണ്ട് ഇസ്രയേലി അത് ലറ്റുകൾക്ക് അവരുടെ ചരമവാർത്ത അയച്ചു നൽകിയാണ് ഭീകരർ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്.

അനിശ്ചിതത്വം നിറഞ്ഞ ഈ സാഹചര്യത്തിൽ ആഷ് ലി ബോണ്ടിന്‍റെ അമ്മ സിണ്ടി ബോണ്ട് ഇസ്രയേലിനും ഒളിംപിക്സ് ടീമിനും ഒപ്പം ഉൾപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ പതിനായിരക്കണക്കിന് ആളുകളോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു പ്രാർഥനാ ശൃംഖല തന്നെ രൂപീകരിച്ചു.

വിശ്വാസത്തിൽ അധിഷ്ഠിതമായ ചലച്ചിത്രങ്ങൾ നിർമിക്കുന്ന മിഷന്‍റെ സിഒഒ കൂടിയായ സിണ്ടി ബോണ്ടിന്‍റെ അഭ്യർഥന മാനിച്ച് ആയിരങ്ങളാണ് ഇസ്രയേലിനു വേണ്ടി പ്രാർഥനാ യജ്ഞത്തിൽ മുഴുകിയത്. ആ പ്രാർഥനകളുടെ ഒഴുക്കു കൊണ്ടാണ് തങ്ങൾ അവിടെ ഉണ്ടായിരുന്ന സമയമത്രയും യഥാർത്ഥ സ്നേഹവും പിന്തുണയും മാത്രം അനുഭവിക്കാൻ ദൈവം അനുവദിച്ചത് എന്നാണ് ആഷ് ലിയുടെ സാക്ഷ്യം.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം