ഫൗസിയ അമീൻ സിദോ 
World

'കുഞ്ഞുങ്ങളുടെ ഇറച്ചി വേവിച്ച് തീറ്റിച്ചു, ബലാത്സംഗം ചെയ്തു'; ഐഎസ് ക്രൂരതകൾ വെളിപ്പെടുത്തി യസീദി വനിത

ബ്രിട്ടിഷ് ഡോക്യുമെന്‍ററി ഫിലിം മേക്കർ അലൻ ഡങ്കന് നൽകിയ അഭിമുഖത്തിലാണ് നടുക്കുന്ന വെളിപ്പെടുത്തലുകൾ.

ജറൂസലം: ഐഎസ് ഭീകരരുടെ കൊടും ക്രൂരതകളെ കുറിച്ച് വെളിപ്പെടുത്തി യസീദി വനിതയായ ഫൗസിയ അമീൻ സിദോ. അടുത്തിടെയാണ് ഗാസയിൽ നിന്ന് ഫൗസിയയെ ഇസ്രേലി ഡിഫൻസ് ഫോഴ്സ് രക്ഷപ്പെടുത്തിയത്. ബ്രിട്ടിഷ് ഡോക്യുമെന്‍ററി ഫിലിം മേക്കർ അലൻ ഡങ്കന് നൽകിയ അഭിമുഖത്തിലാണ് നടുക്കുന്ന വെളിപ്പെടുത്തലുകൾ. ഐഎസ് തട്ടിക്കൊണ്ടു പോയ ആയിരക്കണക്കിന് യസീദികളുടെ കൂട്ടത്തിലൊരാളാണ് ഫൗസിയ. 11 വയസ്സിലാണ് ഫൗസിയയെ ഭീകരർ തട്ടിക്കൊണ്ടു പോയത്. അയ്യായിരത്തിൽ പരം പേരെ അവർ വധിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് പേർ ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്.

ഞങ്ങൾ വിശന്ന് വലഞ്ഞാണ് അവിടെ കഴിഞ്ഞിരുന്നത്. ആ സമയത്ത് അവർ ധാന്യത്തിനൊപ്പം ഇറച്ചി വേവിച്ച് ഞങ്ങൾക്ക് നൽകി. ഞങ്ങളെല്ലാവരും അത് ഭക്ഷിച്ചു. വല്ലാത്ത അരുചി തോന്നിയതിനാൽ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ വിശപ്പു കൊണ്ട് കഴിച്ചു. തൊട്ടു പുറകേ ഞങ്ങൾക്കെല്ലാവർക്കും വയറു വേദനയുണ്ടാകുകയും ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുകയും ചെയ്തു. അപ്പോഴാണ് ഭീകരർ പിഞ്ചു കുഞ്ഞുങ്ങളുടെ ഇറച്ചിയാണ് പാകം ചെയ്ത് ഭക്ഷണമായി നൽകിയതെന്ന് വെളിപ്പെടുത്തിയത്. അതു മാത്രമല്ല തലയറുത്ത കുഞ്ഞുങ്ങളുടെ ചിത്രവും അവർ ഞങ്ങൾ‌ക്ക് കാണിച്ചു തന്നെ. ആ നിമിഷം തന്നെ ഒരു സ്ത്രീ ഹൃദയാഘാതം വന്ന് മരിച്ചു. ഞങ്ങൾക്കെല്ലാവർക്കും അതു വലിയ സംഘർഷമുണ്ടാക്കി. അറിയാതെയാണ് ഞങ്ങൾ കുഞ്ഞുങ്ങളുടെ ഇറച്ചി കഴിച്ചതെന്നും ഫൗസിയ പറയുന്നു.

തട്ടിക്കൊണ്ടു പോയതിനു ശേശം 9 മാസത്തോളം ഒരു ഭൂഗർഭ അറയിലെ ജയിലിലായിരുന്നു താനെന്ന് ഫൗസിയ. സൂര്യപ്രകാശം കാണാതെ ഇരുട്ടിൽ തന്നെയായിരുന്നു ദിവസങ്ങളോളം. അക്കാലത്ത് പല കുട്ടികളും മരണപ്പെട്ടിരുന്നു. അഞ്ച് തവണ തന്നെ സിറിയയിലെ ഭീകരർ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. അഞ്ചാമത് വാങ്ഹിയത് പലസ്തീനിയൻ ഭീകരൻ ആയിരുന്നു. അയാൾ തനിക്ക് ലഹരിവസ്തുക്കൾ നൽകി മയക്കിയതിനു ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നും ഫൗസിയ.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും