പാക് റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 പേർ മരിച്ചു, 46 പേർക്ക് പരുക്ക് 
World

പാക് റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 പേർ മരിച്ചു, 46 പേർക്ക് പരുക്ക്

സ്ഫോടന സമയത്ത് പ്രദേശത്ത് നൂറുപേർ ഉണ്ടായിരുന്നുവെന്നും മനുഷ്യബോംബായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വെറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ മരിച്ചു. 46 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച രാവിലെ 8.30നു ശേഷമാണ് അപകടമുണ്ടായത്. പെഷവാറിലേക്കുള്ള ജാഫർ എക്സ്പ്രസിൽ കയറുന്നതിനായി നിരവധി പേർ സ്റ്റേഷനിൽ കാത്തു നിന്നിരുന്നു.

ട്രെയിൻ സ്റ്റേഷനിൽ എത്തും മുൻപേ ബുക്കിങ് ഓഫിസിനു മുൻപിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് പ്രദേശത്ത് നൂറുപേർ ഉണ്ടായിരുന്നുവെന്നും മനുഷ്യബോംബായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി