ബീജിങ്: ചൈന വീണ്ടും പ്രകൃതിവാതക ശേഖരം തേടി ഖനനം നടത്തും. ഖനനത്തിനായി പതിനായിരം മീറ്റര്‍ (10 കിലോമീറ്റര്‍) ആഴത്തിലാവും കുഴിയെടുക്കുക. ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷൻ്റെ നേതൃത്വത്തിലാകും ഖനനം നടക്കുക. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ചൈന പ്രകൃതി വാതകം തേടി ഖനനം നടത്തുന്നത്.
സിചുവാന്‍ പ്രവിശ്യയിലാണ് ഖനനം ആരംഭിച്ചത്. 10,520 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് ഖനനം നടത്താനാണ് ചൈനയുടെ പുതിയ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ മെയ് മാസത്തില്‍ സിന്‍ജിയാങ്ങിലും സമാനമായ നിലയില്‍ ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഖനനം ആരംഭിച്ചിരുന്നു. ഖനനത്തിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താനായായിരുന്നു ഇത്.
ഈ ഖനനത്തിൽ സിചുവാനില്‍ വലിയ തോതില്‍ ഷെയ്ല്‍ ഗ്യാസ് ശേഖരം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സിചുവാനില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.