ബോധപൂർവം ‍യാത്രക്കാരനെ ഇടിച്ചിട്ടു; ഡെലിവറി റൈഡർ അറസ്റ്റിൽ 
World

ബോധപൂർവം ‍യാത്രക്കാരനെ ഇടിച്ചിട്ടു; ഡെലിവറി റൈഡർ അറസ്റ്റിൽ

ദുബായ്: ബോധപൂർവം വാഹനാപകടം സൃഷ്ടിച്ച ഡെലിവറി റൈഡറെ ദുബായ് പൊലിസ് അറസ്റ്റ് ചെയ്തു. മറ്റൊരു റൈഡറെ മനപ്പൂർവം ഇടിക്കുന്ന വീഡിയോ വൈറലായതോടെയാണ് അറസ്റ്റ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലിസ് വ്യക്തമാക്കി. അപകടമുണ്ടായ വണ്ടിക്ക് പിന്നിൽ കാറിലുണ്ടായിരുന്ന ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. അദ്ദേഹം കാർ നിർത്തി റോഡിൽ വീണ യാത്രികനെ സഹായിച്ചു.

മനപ്പൂർവം വാഹനമിടിപ്പിച്ചതിനു ശേഷം ഡെലിവറി ബോയ് പുറകിലേക്കു നോക്കുന്നതും, നിർത്താതെ വേഗത്തിൽ പോകുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു. റോഡിലുണ്ടായ തർക്കമായിരിക്കാം ഈ സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

അത്തരം സന്ദർഭങ്ങളിൽ പോലിസിനെ അറിയിക്കുകയാണ് വേണ്ടതെന്നും മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയർത്തുന്ന രീതിയിൽ വാഹനമോടിക്കുന്നത് കുറ്റകരമാണെന്നും പോലീസ് പറഞ്ഞു

ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാന്‍; താക്കീത് നൽകി യുഎസ്

ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം

ശുക്രയാൻ 1 വിക്ഷേപണം 2028 മാർച്ച് 29ന്

മുഖ്യമന്ത്രിയുമായി അഭിമുഖം: ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'

രജിസ്ട്രേഷൻ ഇല്ലാതെയുള്ള ഡോക്‌ടർ പ്രാക്റ്റീസ് കുറ്റകരം: മന്ത്രി വീണാ ജോർജ്