കൊളംബോ: ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രിയായി അധികാരമേറ്റു. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ മന്ത്രിസഭ അധികാരത്തിൽ എത്തി. പ്രസിഡന്‍റും പ്രധാനമന്ത്രിയും അടക്കം 22 പേരടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്. അതേസമയം, മന്ത്രിസഭയിൽ മുസ്‌ലിം പ്രാതിനിധ്യമില്ല. 225 അംഗ പാർലമെന്‍റിൽ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എൻപിപി അധികാരത്തിലെത്തിയത്. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും ഹരിണി ഏറ്റെടുക്കും.