ആംസ്റ്റർഡാം: മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവനയുടെ പേരിൽ ബിജെപി വക്താവ് സ്ഥാനം നഷ്ടമായ നൂപുർ ശർമയെ പിന്തുണച്ച് ഡച്ച് തീവ്രവലതുപക്ഷ പാർട്ടി നേതാവ് ഗീർട്ട് വിൽഡേഴ്സ്.
നൂപുർ ശർമയ്ക്ക് താൻ വ്യക്തിപരമായി പിന്തുണ അറിയിച്ചെന്നും ലോകത്ത് സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരെല്ലാം അവരെ പിന്തുണയ്ക്കുമെന്നും ഡച്ച് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുന്നിലുള്ള വിൽഡേഴ്സ് പറഞ്ഞു.
ഇന്ത്യ സന്ദർശിക്കുമ്പോൾ നൂപുർ ശർമയുമായി കൂടിക്കാഴ്ച നടത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
2023 നവംബറിൽ നടന്ന നെതർലൻഡ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുമായി യൂറോപ്പിനെ ഞെട്ടിച്ചിരുന്നു വിൽഡേഴ്സിന്‍റെ തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രീഡം പാർട്ടി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതുൾപ്പെടെ കേന്ദ്ര സർക്കാരിന്‍റെ നടപടികളെ പരസ്യമായി പിന്തുണച്ചിരുന്നു വിൽഡേഴ്സ്.