ഭൂചലനം 
World

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം

ചൊവ്വാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായതെന്ന് ഭൗമശാസ്ത്രവിഭാഗം അറിയിച്ചു.

ടോക്കിയോ: ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. 6.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായതെന്ന് ഭൗമശാസ്ത്രവിഭാഗം അറിയിച്ചു. പ്രാദേശികസമയം രാത്രി 10: 47 ന് ഇഷിക്വാവയിലെ നോതോ റീജിയണിലാണ് സംഭവം.

ജപ്പാന്‍റെ പടിഞ്ഞാറന്‍ തീരത്തെ ഹൊന്‍ഷുവില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജി സെന്‍റര്‍ (ഇഎംഎസ്‌സി) ആണ് ഈ വിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ല.

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു