Representative Image 
World

ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാർക്ക് നികുതി ചുമത്തി എൽ സാൽവഡോർ

മധ്യ അമെരിക്കൻ രാജ്യത്തിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി

സാൻ സാൽവഡോർ: ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്ക് 1000 ഡോളർ (8,000 രൂപ) അധിക നികുതി ഏർപ്പെടുത്തി എൽ സാൽവഡോർ. മധ്യ അമെരിക്കൻ രാജ്യത്തിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

ഇന്ത്യയിൽ നിന്നോ 50-ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ യാത്രചെയ്യുന്ന എല്ലാവരും ഈ ഫീസ് അടയ്ക്കാൻ ബാധ്യസ്ഥരാണ്. അനിയന്ത്രിതമായി കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യം നടപ്പാക്കുന്നത്. നിലവിലെ കണക്കു പ്രകാരം രജ്യത്ത് 3.2 ദശലക്ഷം കുടിയേറ്റക്കാരാണ് ഉള്ളത്. രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളം മെച്ചപ്പെടുത്താനാവും ഈ ഫീസ് ഉപയോഗിക്കുക.

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം