വലിയ മാറ്റങ്ങൾക്കായി ട്രംപിന്‍റെ 'ഡോഗ്' എത്തുന്നു !! 
World

വലിയ മാറ്റങ്ങൾക്കായി ട്രംപിന്‍റെ 'ഡോഗ്' എത്തുന്നു !!

അടുത്തവർഷം ജനുവരി 20നാണു ട്രംപ് ഭരണമേൽക്കുന്നത്.

വാഷിങ്ടൺ: ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കും ടെസ്‌ല സിഇഒ ഇലോൺ മസ്കിനും തന്‍റെ സർക്കാരിൽ സുപ്രധാന ചുമതല നൽകി നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാര്യക്ഷമതാ വകുപ്പിന്‍റെ (ഡിപ്പാർട്ട്മെന്‍റ് ഒഫ് ഗവൺമെന്‍റ് എഫിഷ്യൻസി- ഡിഒജിഇ) ചുമതലയാണ് ഇരുവർക്കും നൽകിയത്. അമെരിക്കൻ ദേശീയവാദി വിവേക് രാമസ്വാമിക്കൊപ്പം മസ്ക് ഡിഒജിഇയെ നയിക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു. അടുത്തവർഷം ജനുവരി 20നാണു ട്രംപ് ഭരണമേൽക്കുന്നത്. ട്രംപ് ഭരണകൂടത്തിലെ ആദ്യ ഇന്ത്യൻ വംശജനാണു പാലക്കാട്ട് നിന്നു യുഎസിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമായ വിവേക് രാമസ്വാമി.

ഇന്ത്യയോട് ആഭിമുഖ്യം പുലർത്തുന്ന മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയും മൈക്ക് വോൾട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്കിനെയും രാമസ്വാമിയെയും തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ സൗഹൃദം പുലർത്തുന്ന വ്യവസായിയാണു മസ്ക്.

ഇരുവരും ചേർന്ന് ഉദ്യോഗസ്ഥ ആധിപത്യം തകർക്കുകയും അനാവശ്യ നിയന്ത്രണങ്ങളും പാഴ്ച്ചെലവും കുറയ്ക്കുകയും ചെയ്യുമെന്നു ട്രംപ് പറഞ്ഞു. ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കാനും ഇത് അത്യന്താപേക്ഷിതമാണ്. സേവ് അമെരിക്ക മൂവ്മെന്‍റിനും ഇതു കരുത്താകുമെന്നു ട്രംപ് പറഞ്ഞു. താൻ സേവനത്തിനു തയാറാണെന്നു മസ്ക് പ്രതികരിച്ചു. ഉദ്യോഗസ്ഥ സംവിധാനത്തെ മലിനമാക്കുന്നവർക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം. 2016ലെ ആദ്യ ട്രംപ് ഭരണത്തിൽ ഉപദേശക സമിതി അംഗമായിരുന്നു മസ്ക്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും