കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുറത്താകും; പ്രവചനവുമായി ഇലോൺ മസ്ക് 
World

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുറത്താകും; പ്രവചനവുമായി ഇലോൺ മസ്ക്

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്‍റെ തിരിച്ചുവരവിൽ വലിയ പങ്കുവഹിച്ചിരുന്നു മസ്ക്

വാഷിങ്ടൺ ഡിസി: അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ നിന്നു പുറത്താകുമെന്നു ടെസ്‌‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ട്രൂഡോയെ പുറത്താക്കാൻ സഹായിക്കണമെന്ന സമൂഹമാധ്യമത്തിലെ അഭ്യർഥനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രൂഡോയുടെ രാഷ്‌ട്രീയ തകർച്ച തുടങ്ങിക്കഴിഞ്ഞു. അടുത്തവർഷം തെരഞ്ഞെടുപ്പിൽ ട്രൂഡോ ഇല്ലാതാകുമെന്നു മസ്ക് പ്രതികരിച്ചു. അടുത്ത വർഷം ഒക്റ്റോബർ 20ന് മുൻപാണ് ക്യാനഡയിൽ ഫെഡറൽ തെരഞ്ഞെടുപ്പ്.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്‍റെ തിരിച്ചുവരവിൽ വലിയ പങ്കുവഹിച്ചിരുന്നു മസ്ക്. വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം ട്രംപ് പ്രത്യേകം പരാമർശിച്ചു. ജർമനിയിലെ സോഷ്യലിസ്റ്റ് സർക്കാരിന്‍റെ തകർച്ചയെ പരാമർശിച്ചുന്ന എക്സിലെ പോസ്റ്റിനു താഴെയാണ് ട്രൂഡോയെ ക്യാനഡയ്ക്കു മടുത്തെന്നും പുറത്താക്കാൻ സഹായിക്കണമെന്നും ഒരാൾ അഭ്യർഥിച്ചത്.

അനിയന്ത്രിത കുടിയേറ്റവും സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും തൊഴിലില്ലായ്മയുമടക്കം നിരവധി വിഷയങ്ങളിൽ കടുത്ത വിമർശനം നേരിടുകയാണു ട്രൂഡോ. ചൈനയും റഷ്യയും ഇന്ത്യയുമുൾപ്പെടെ രാജ്യങ്ങളോടുള്ള ബന്ധം വഷളായതിനും ട്രൂഡോ വിമർശിക്കപ്പെടുന്നുണ്ട്. നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായും നല്ല ബന്ധമല്ല ട്രൂഡോയ്ക്ക്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും