കെനിയയിലെ ബോർഡിങ്ങ് സ്‌കൂളിൽ തീപിടിത്തം; 17 വിദ്യാർഥികൾ വെന്തു മരിച്ചു 
World

കെനിയയിലെ ബോർഡിങ് സ്‌കൂളിൽ തീപിടിത്തം; 17 വിദ്യാർഥികൾ വെന്തു മരിച്ചു

അപകട കാരണം അന്വേഷിച്ചുവരികയാണ്

നെയ്‌റോബി: സെൻട്രൽ കെനിയയിലെ ബോർഡിങ് സ്കൂളിന്‍റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തതിൽ 17 വിദ്യാർഥികൾ മരിച്ചു. 13 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡറാഷ പ്രൈംമറി സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വക്താവ് പറഞ്ഞു.

വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്‌കൂളില്‍ ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. പ്രസിഡന്‍റ് വില്യം റൂട്ടോയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും