ഇർവ്ന ഫരിയോൺ  
World

മുൻ യുക്രെയിൻ എംപിയുടെ കൊലപാതകം: റഷ്യയിലേക്കു വരെ അന്വേഷണം നീളുമെന്ന് സെലൻസ്കി

റഷ്യൻ ഭാഷാ വിരുദ്ധ ക്യാംപെയ്നുകൾ വിവാദമായി

വിവ് (Lviv): മുൻ യുക്രെയ്ൻ എംപിയായ ഇർവ്ന ഫരിയോൺ ആണ് തന്‍റെ വീടിനടുത്തുള്ള റോഡിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്.എംപിയോടുള്ള വ്യക്തിവൈരാഗ്യമാകാം

കൊലയ്ക്കു പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അറുപതു കാരിയായ ഇർവ്നയെ അതിവേഗം സെന്‍റ് പന്തലെയ്മോൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വെടിവയ്പിലുണ്ടായ സാരമായ പരിക്കുകൾ അവരുടെ ജീവനെടുക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് അതിവേഗം രക്ഷപെട്ട ഘാതകനു വേണ്ടിയുള്ള മനുഷ്യ വേട്ട തന്നെയാണ് ഇപ്പോൾ നടക്കുന്നതെന്ന് യുക്രെയ്നിയൻ ഔദ്യോഗികവൃന്ദം അറിയിച്ചു.

ലഭ്യമായ എല്ലാ നിരീക്ഷണ ക്യാമറകളും ഉപയോഗിച്ച് വിപുലമായ പ്രവർത്തനമാണ് നടക്കുന്നത്.സാക്ഷികളുടെ അഭിമുഖങ്ങളും വിവിധ ജില്ലകളിൽ സർവേകളും മാത്രമല്ല റഷ്യയിലേക്കു നയിക്കുന്നതുൾപ്പടെയുള്ള സകല അന്വേഷണവും ശക്തമായി നടക്കുന്നു എന്നാണ് യുക്രെയ്നിയൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി തന്‍റെ ഔദ്യോഗിക ടെലിഗ്രാം ചാനലിൽ ശനിയാഴ്ച പറഞ്ഞത്.2012 നും 2014 നും ഇടയിൽ അൾട്രാനാഷണലിസ്റ്റ് പാർട്ടിയായ സ്വോബോഡയുടെ യുക്രെയ്നിയൻ പാർലമെന്‍റംഗമായിരുന്നു ഫാരിയോൺ.

റഷ്യൻ ഭാഷ സംസാരിക്കുന്ന യുക്രെയ്ൻ ഉദ്യോഗസ്ഥർക്കിടയിൽ യുക്രെയ്ൻ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് നിരവധി ക്യാംപെയ്നുകൾ നടത്തി ശ്രദ്ധേയയായ എംപിയാണ് ഫരിയോൺ.

വിവിലെ പോളിടെക്നിക് യൂണിവേഴ്സിറ്റിയിലെ യുക്രെയ്ൻ ഭാഷാ വകുപ്പിലെ പ്രൊഫസറായിരുന്ന ഫരിയോണിനെ വളരെ കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു.

യുക്രെയ്നിയൻ സൈനികർ റഷ്യൻ സംസാരിക്കുകയാണെങ്കിൽ അവരെ യുക്രെയ്നിയർ എന്ന് വിളിക്കാനാവില്ലെന്ന ഫാരിയോണിന്‍റെ അവകാശവാദം വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.റഷ്യൻ യുദ്ധം തുടങ്ങിയ സമയത്ത് യുക്രെയ്നിന്‍റെ തുറമുഖ നഗരമായ മരിയുപോളിനെ പ്രതിരോധിച്ച അസോവ് റെജിമെന്‍റിലെ സൈനികർക്കെതിരെയായിരുന്നു അവരുടെ വിവാദ പ്രസ്താവന. അവർ വെടിയേറ്റു വീണ സ്ഥലത്ത് പുഷ്പങ്ങളും കത്തിച്ച മെഴുതിരികളുമായി നിരവധി ജനങ്ങൾ ആദരാജ്ഞലികളർപ്പിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...