ഷാനി ലൂക്കും അമ്മയും. 
World

ഹമാസ് അപമാനിച്ച മൃതദേഹം ജർമൻ യുവതിയുടേത്

ജറൂസലം: ഇസ്രേലി സൈനിക ഉദ്യോഗസ്ഥയുടേതെന്ന പേരിൽ ഹമാസ് ഭീകരർ വിവസ്ത്രമാക്കി അപമാനിച്ച മൃതദേഹം ജർമൻ യുവതിയുടേത്. തന്‍റെ മകൾ ഷാനി ലൂക്കിന്‍റേതാണ് മൃതദേഹമെന്ന് സമൂഹമാധ്യമത്തിൽ പ്രചരിച്ച ദൃശ്യം കണ്ട് ഇവരുടെ അമ്മ തിരിച്ചറിഞ്ഞു.

ഷാനിയുടെ കാലിലെ ടാറ്റു കണ്ടാണു മൃതദേഹം തിരിച്ചറിഞ്ഞതെന്നു പറഞ്ഞ അമ്മ തനിക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സഹായിക്കണമെന്നും അഭ്യർഥിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഗാസയ്ക്ക് സമീപം ‘ഫെസ്റ്റിവൽ ഒഫ് പീസ്’എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാനി. ഷാനിയുടെ വിവസ്ത്രമാക്കപ്പെട്ട മൃതദേഹം ട്രക്കിനു പിന്നിൽ കിടത്തി നഗരത്തിലൂടെ പ്രദർശിപ്പിക്കുന്നതും ഭീകരർ മൃതദേഹത്തിൽ തുപ്പുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി