ബഞ്ചമിൻ നെതന്യാഹു 
World

ഹമാസുമായി സമാധാന ഉടമ്പടിയില്ല:നെതന്യാഹു

സമാധാന ഉടമ്പടി പൂർത്തിയാകുന്നു എന്ന വാദത്തിനു തിരിച്ചടി

രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹമാസുമായുള്ള സമാധാന ഉടമ്പടി തടസപ്പെടുത്തുകയാണ് എന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്.

പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി യാതൊരു കരാറും ഇസ്രയേലിനില്ലെന്ന് പ്രധാനമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.കരാറുകൾ ഇല്ലാതിരിക്കെ എതിരാളികളുടെ ആരോപണങ്ങൾ തന്നെ വ്യാജമാണെന്ന് നെതന്യാഹു ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്.ഇന്നലെ യുഎസ് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഇതു വ്യക്തമാക്കിയത്.

ഗാസ സമാധാന ഉടമ്പടി 90 ശതമാനവും പൂർത്തിയായി എന്ന് അവകാശപ്പെട്ട മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകളും ഇതോടെ കേവലം ജലരേഖയാക്കി നെതന്യാഹു.

ഗാസ സമാധാന ഉടമ്പടി എന്നതു തന്നെ ഒരു കഥയാണെന്നാണ് നെതന്യാഹു ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഗാസയുടെ സകല തകർച്ചയ്ക്കും ഹമാസിനെ കുറ്റപ്പെടുത്തിയ നെതന്യാഹു അവരുമായി യാതൊരു സമാധാന ശ്രമങ്ങൾക്കും താൻ തയാറല്ലെന്നു പറഞ്ഞു.

ഹമാസ് ആവശ്യപ്പെടുന്നതു പോലെ ഇനിയൊരു ഫിലാഡൽഫി ഇടനാഴി ഉണ്ടാകില്ലെന്ന് തിരിച്ചടിച്ച നെതന്യാഹു ഇസ്രയേൽ ജയിലുകളിളെ ഭീകരരെ ഇസ്രയേലി ബന്ദികളാകുന്ന താക്കോലുപയോഗിച്ച് പുറത്തിറക്കാനുള്ള ശ്രമവും നടക്കില്ലെന്നു തീർത്തു പറഞ്ഞു. ഇസ്രയേലി ബന്ദികളെ വിട്ടു കൊടുക്കാൻ ഇസ്രയേൽ തടങ്കലിലാക്കിയ ഹമാസ് തീവ്രവാദികളെ കൂടുതൽ പേരെ വിട്ടു കൊടുക്കേണ്ടിയിരുന്നു മുമ്പൊക്കെ. അതിനി നടപ്പാകില്ല എന്നാണ് നെതന്യാഹു തീർത്തു പറഞ്ഞിരിക്കുന്നത്.ഈജിപ്തിനോട് അതിർത്തി പങ്കിടുന്ന ഗാസ മുനമ്പിന്‍റെ തെക്കേ അറ്റത്തുള്ള ഫിലാഡൽഫി ഇടനാഴി, ഗാസയിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനും പലസ്തീൻ തടവുകാർക്ക് പകരമായി ഇസ്രായേലി ബന്ദികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ഒരു കരാറിലെ പ്രധാന തടസങ്ങളിലൊന്നാണ്.

എന്താണ് ഫിലാഡൽഫി ഇടനാഴി?

ഫിലാഡൽഫി ഇടനാഴി ഏകദേശം ഒമ്പത് മൈൽ (14 കിലോമീറ്റർ) നീളവും 100 മീറ്റർ വീതിയുമുള്ള ഈജിപ്തുമായുള്ള ഗാസയുടെ അതിർത്തിയിൽ റഫ ക്രോസിംഗ് ഉൾപ്പെടെയുള്ള ഒരു റിബൺ ആണ്. ഗാസയിൽ നിന്ന് ഇസ്രായേൽ സെറ്റിൽമെന്‍റുകളും സൈന്യവും പിൻവലിച്ചതിന് ശേഷം ഇത് സൈനികരഹിത അതിർത്തി മേഖലയായി നിയോഗിക്കപ്പെട്ടു.

2005-ന് മുമ്പ്, ഈജിപ്തുമായുള്ള ഇസ്രയേലിന്‍റെ 1979-ലെ ക്യാമ്പ് ഡേവിഡ് സമാധാന ഉടമ്പടിയാണ് ഉണ്ടായിരുന്നത്.ഈ ഉടമ്പടി പ്രകാരം, ഇടനാഴിയിൽ പരിമിതമായ എണ്ണം സൈനികരെ ഉണ്ടായിരിക്കാൻ അനുവദിച്ചിരുന്നുവെങ്കിലും കനത്ത സൈനിക കവചമില്ലായിരുന്നു. ഇസ്രായേൽ പിൻവാങ്ങിയതിന് ശേഷം, ഈജിപ്തിന്‍റെയും പലസ്തീൻ അതോറിറ്റിയുടെയും ഉത്തരവാദിത്തമായിരുന്നു ഈ അതിർത്തിയുടെ സംരക്ഷണം. ഇതിൻ പ്രകാരം കള്ളക്കടത്ത് തടയാൻ 2007-ൽ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് വരെ 750 ഈജിപ്ഷ്യൻ പോലീസിനെ വിന്യസിച്ചിരുന്നു. ഈ വർഷം മെയ് മാസത്തിൽ ഗാസയുടെ ആക്രമണം റാഫയിലേക്ക് തള്ളിവിട്ടപ്പോൾ ഇസ്രായേൽ ഇത് പിടിച്ചെടുത്തു. ഇനിയൊരു ഫിലാദൽഫിയ ഇടനാഴിയിലേക്കു പോകില്ല എന്ന് നെതന്യാഹു പറഞ്ഞത് ഈ ഉടമ്പടിയുടെ പുനരാവർത്തനം ഇനി ഉണ്ടാകില്ല എന്ന അർഥത്തിലാണ്.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത