World

ദുബായിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് പേരെ കാണാതായി

അബുദാബി: ദുബായിൽ ഹെലികോപ്റ്റർ തകർന്ന് കടലിൽ വീണു. അപകടത്തിൽ രണ്ടുപേരെ കാണാതായി. ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക സ്വദേശികളെയാണ് കാണാതായതെന്നാണ് വിവരം. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. കാണാതായവർക്കുള്ള തെരച്ചിൽ ഊർജിതമാക്കിയെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

പരിശീലന പറക്കലിനിടെ ദുബായ് തീരത്തുവെച്ചാണ് അപകടം. അൽ മുക്തൂം അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നു വീണത്. എ6-എഎൽഡി രജിസ്ട്രേഷനുള്ള എയ്റോഗൾഫിന്‍റെ ഉടമസ്ഥതയിലുള്ള 'ബെൽ 212'മീഡിയം ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം