ഹിസബുള്ള- ഇസ്രായേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ 
World

ഹിസ്ബുള്ള- ഇസ്രയേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ

സംഘർഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിർദേശം ഇസ്രയേൽ താത്കാലികമായി അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്

ടെൽ അവീവ്: ഹിസ്ബുള്ള- ഇസ്രയേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി സൂചന. ഹിസ്ബുള്ളയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതല ചർച്ച നടത്തിയതിനു പിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. സംഘർഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിർദേശം ഇസ്രായേൽ താത്കാലികമായി അംഗീകരിച്ചുവെന്നും ‌കരാറിനെ കുറിച്ച് നെതന്യാഹു ആലോചനകൾ തുടരുന്നതായും സൂചനയുണ്ട്.

അതേസമയം, ഇസ്രയേൽ - ഹിസ്ബുല്ല ചർച്ചകളുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തലുമായി ബന്ധപ്പെട്ട് അന്തിമ കരാറിലേയ്ക്ക് അടുത്തിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാന ചർച്ചകൾ നടക്കുന്നതിനിടെ ഞായറാഴ്ച ഹിസ്ബുല്ല 250-ലധികം റോക്കറ്റുകളും ഡ്രോണുകളും വടക്കൻ - മധ്യ ഇസ്രയേലിലേയ്ക്ക് പ്രയോഗിച്ചിരുന്നു. ഈ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. തുടർച്ചയായ വ്യോമാക്രമണത്തിലൂടെ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചാണ് ഇസ്രയേൽ തിരിച്ചടിച്ചത്.

ആത്മകഥാ വിവാദം; ഡിസി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തു

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

തിരുവനന്തപുരത്ത് ആശുപത്രി കാന്‍റീനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തിയതായി പരാതി

വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

വയനാട് ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് വനംമന്ത്രി