അൽ-ഖർദ്-അൽ-ഹസൻ തകർത്ത് ഇസ്രയേൽ 
World

അൽ-ഖർദ്-അൽ-ഹസൻ തകർത്ത് ഇസ്രയേൽ

രഹസ്യ ബങ്കറിൽ കണ്ടെത്തിയത് 500,000,000 യുഎസ് ഡോളർ

ഇക്കഴിഞ്ഞയാഴ്ചയാണ് ഹിസ്ബുള്ളയുടെ ധനകാര്യക്കോട്ടയായ അൽ-ഖർദ്-അൽ-ഹസൻ (എക്യുഎഎച്ച്) വ്യോമാക്രമണത്തിൽ ഇസ്രയേൽ തകർത്തത്.ബെയ്റൂട്ടിലും തെക്കൻ ലബനനിലുമായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ബെയ്‌റൂട്ടിലെ ഒരു ആശുപത്രിക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ ആ ആശുപത്രിക്കു താഴെയുള്ള നിലവറയിൽ നിന്നും ഹിസ്ബുള്ളയുടെ സൈനിക പ്രവർത്തനങ്ങൾക്കായി ഉദ്ദേശിച്ചിരുന്ന 550 മില്യൺ ഡോളർ പണമായി ഐഡിഎഫ് സംഭരിച്ചു. മയക്കുമരുന്ന്,കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിലൂടെ കിട്ടുന്ന ഈ പണത്തിനു പുറമേ ഇറാനിയൻ സർക്കാർ പ്രതിവർഷം 750 മില്യൺ ഡോളറാണ് ഇവർക്കു നൽകി വരുന്നത്.

ലബനനിൽ ഹിസ്ബുള്ളയുടെ ബാങ്ക് എന്നാണ് അൽ-ഖർദ്-അൽ-ഹസൻ ധനകാര്യമേഖല അറിയപ്പെടുന്നത്. ഷിയാ മുസ്ളിങ്ങളുടെ ഉറച്ച കോട്ടയാണ് ഇത്. ഹിസ്ബുള്ളയാകട്ടെ കേവലമൊരു ഭീകര സംഘടന എന്നതിലുപരിയായി ഷിയ മുസ്ലിം സമുദായത്തിൽ ശക്തമായ വേരോട്ടമുള്ള സംഘടന കൂടിയാണ് എന്ന് ഹിസ്ബുള്ളയെ കുറിച്ച് ഗവേഷണ പഠനങ്ങൾ നടത്തിയ അമെരിക്കൻ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

തീവ്രവാദത്തിന്‍റെ ആഴത്തിലുള്ള വേരോട്ടം നടന്ന ലബനീസ് സമൂഹത്തിൽ ഇപ്പോഴത്തെ ഹിസ്ബുള്ളയുടെ സൈനിക തകർച്ച ലബനൻ പൗരന്മാർക്ക് അവരുടെ അടിസ്ഥാന സൗകര്യ വികസന ലക്ഷ്യങ്ങൾക്കായുള്ള മാറ്റത്തിന്‍റെ ആദ്യപടിയാകും എന്നാണ് വിദഗ്ധ നിരീക്ഷണം.

ഹിസ്ബുള്ളയുടെ ഭരണത്തിൻ കീഴിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ആശങ്കപ്പെടാനോ അവയ്ക്കായി സമരം ചെയ്യാനോ അവകാശമില്ലാതിരുന്ന ഷിയകളല്ലാത്ത സിവിലിയൻമാർക്ക് ഇനി ഭീകരതയെ ഭയക്കാതെ കഴിയാം. നഷ്ടപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് മാത്രമേ ഇനി ആലോചിക്കേണ്ടതുള്ളു എന്ന ആശ്വാസത്തിലേയ്ക്ക് ഇസ്രയേൽ ലബനനെ എത്തിച്ചു എന്നാണ് ഹിസ്ബുള്ള വിദഗ്ദ്ധനായ മാത്യു ലെവിറ്റ് അഭിപ്രായപ്പെടുന്നു.എന്നാലും

വെൽഫെയർ ഓർഗനൈസേഷനുകൾ, ക്ലിനിക്കുകൾ, ഷിയാകൾക്കിടയിലുള്ള വിപുലമായ രക്ഷാകർതൃ സംവിധാനം എന്നിവയുടെ ശൃംഖല കാരണം, ലെബനന്‍റെ പൗരസമൂഹത്തിൽ നിന്ന് ഹിസ്ബുള്ളയെ വേർപെടുത്തുക എന്നത് ഇറാൻ പിന്തുണയുള്ള ഈ ഗ്രൂപ്പിന്‍റെ സൈനിക ശേഷി നശിപ്പിക്കുന്നതിനെക്കാൾ ഭയാനകവും സങ്കീർണവും ആണെന്നും അദ്ദേഹം പറയുന്നു. ഹിസ്ബുള്ളയുടെ സൈനിക പ്രത്യാക്രമണം ഇപ്പോൾ അവസാനിച്ചെങ്കിലും അവരുടെ എതിർപ്പുകൾ അവസാനിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

”വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ സീനിയർ ഈസ്റ്റ് പോളിസിയിലെ സീനിയർ ഫെലോയും മുൻ എഫ്ബിഐ തീവ്രവാദ വിരുദ്ധ വിദഗ്ധനുമാണ് മാത്യു ലെവിറ്റ് .

2023 ഒക്‌റ്റോബർ മുതൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ 2000-ലധികം അംഗങ്ങളെ കൊന്നതായി ഐഡിഎഫ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.യുദ്ധത്തിനു മുമ്പു തന്നെ അവരിൽ പലരും, കമാൻഡർമാരുൾപ്പടെ,തങ്ങളുടെ കൈവശമുണ്ടായിരുന്ന റോക്കറ്റുകളിൽ 70-80 ശതമാനത്തോളം നശിപ്പിച്ചിരുന്നു.

ഹിസ്ബുള്ളയുടെ സൈന്യത്തെ പരാജയപ്പെടുത്തിയെങ്കിലും ഈ തീവ്രവാദ ഗ്രൂപ്പിന്‍റെ വിപുലമായ സാമൂഹിക പ്രവർത്തനത്തെ ഷാഡോ ഗവേണൻസ് എന്നാണ് ലെവിറ്റ് വിശേഷിപ്പിച്ചത്.

ഹിസ്ബുള്ളയുടെ സാമൂഹ്യക്ഷേമ ഇൻഫ്രാസ്ട്രക്ചറുകളിൽ ഭൂരിഭാഗവും ഇപ്പോഴും കേടുകൂടാതെയിരിക്കുന്നു, കാരണം ഐഡിഎഫ് ഹിസ്ബുള്ളയുടെ ആയുധശേഖരങ്ങളും

കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററുകളും മാത്രമേ ലക്ഷ്യമിടുന്നുള്ളു.ഹിസ്ബുള്ള നടത്തുന്ന മെഡിക്കൽ ക്ലിനിക്കുകളും ക്ഷേമ പരിപാടികളും അവർ ലക്ഷ്യമിടുന്നില്ല എന്നും ലെവിറ്റ് പറയുന്നു.

ഹിസ്ബുള്ളയുടെ വിശാലമായ ചാരിറ്റി ശൃംഖല

ഇസ്ലാമിക തത്വങ്ങൾക്കനുസൃതമായി പലിശ രഹിത വായ്പകൾ നൽകുന്നതിനാണ് തീവ്രവാദ ഗ്രൂപ്പിന്‍റെ സ്ഥാപനത്തിന് ഒരു വർഷത്തിനുശേഷം 1983-ൽ ഹിസ്ബുള്ളയാണ് അൽ-ഖർദ് അൽ-ഹസൻ അഥവാ എക്യുഎഎച്ച് എന്ന സാമ്പത്തിക ഗ്രൂപ്പ് സ്ഥാപിച്ചത്. കാലക്രമേണ, ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഉടനീളം ശാഖകളുള്ള ഒരു പ്രധാന ധനകാര്യ സ്ഥാപനമായി എക്യുഎഎച്ച് വളർന്നു. 2007ൽ യുഎസ് എക്യുഎഎച്ച് നെ കരിമ്പട്ടികയിൽ പെടുത്തി, ഗ്രൂപ്പിന്‍റെ സാമ്പത്തിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലേക്ക് പ്രവേശനം നേടുന്നതിനുമുള്ള ഒരു മറയായി ഹിസ്ബുള്ള അത് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു.

രണ്ടു ദശലക്ഷത്തോളം വരുന്ന ഷിയാ സമൂഹത്തിന്മേൽ ഹിസ്ബുള്ള അതിന്‍റെ സ്വാധീനം വർധിപ്പിക്കുന്നത് ഇങ്ങനെയാണ്. ചുരുക്കത്തിൽ ലബനനിൽ ഷിയാ "മിനി-സ്റ്റേറ്റുകൾ അവർ സൃഷ്ടിച്ചെടുക്കുന്നു.

ഇസ്‌ലാമിക് ഹെൽത്ത് ഓർഗനൈസേഷൻ എന്നറിയപ്പെടുന്ന മെഡിക്കൽ സെന്‍ററുകളുടെ ഒരു ശൃംഖല ഇതിൽ ഉൾപ്പെടുന്നു.ഇത് ഷിയകൾക്ക് സൗജന്യമായും കുറഞ്ഞ ചിലവിലും ആരോഗ്യ സേവനങ്ങൾ നൽകുന്നു. പരിക്കേറ്റ ഹിസ്ബുള്ള ഭീകരർക്ക് ചികിത്സയും നൽകുന്നു.ഇസ്രായേലി മെയർ അമിത് ഇന്‍റലിജൻസ് ആൻഡ് ടെററിസം ഇൻഫർമേഷൻ സെന്‍റർ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ