'കാനഡയിലേക്ക് എങ്ങനെ പോകാം?'; ട്രംപ് ജയിച്ചതിനു പിന്നാലെ ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് അമേരിക്കക്കാർ 
World

'കാനഡയിലേക്ക് എങ്ങനെ പോകാം?'; ട്രംപ് ജയിച്ചതിനു പിന്നാലെ ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് അമേരിക്കക്കാർ

കാനഡയിലേക്ക് പോകുന്നവരെ സഹായിക്കുന്ന വിവരങ്ങൾ അടങ്ങിയ കുറിപ്പുകളും വ്യാപകമായി പങ്കു വയ്ക്കപ്പെട്ടിട്ടുണ്ട്.

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എങ്ങനെ കാനഡയിലേക്ക് പോകാമെന്ന് നിരന്തരമായി സെർച്ച് ചെയ്ത് യുഎസിലെ യുവാക്കൾ. ഗൂഗിൾ ട്രെൻഡ്സ് ഡേറ്റ പ്രകാരം എങ്ങനെ കാനഡയിലേക്ക് പോകാം ( how to move to canada) എന്ന് ഗൂഗിളിൽ തെരയുന്നവരുടെ എണ്ണത്തിൽ 400 ശതമാനം വർധനവുണ്ടായെന്ന് ന്യൂസ് വീക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെർമണ്ട്, ഒറിഗോൺ, വാഷിങ്ടൺ തുടങ്ങി കമല ഹാരിസിനെ പിന്തുണച്ചിരുന്ന സ്റ്റേറ്റുകളിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതൽ പേരും.

തെരഞ്ഞെടുപ്പിനു പിന്നാലെ നാടു വിടാനുള്ള പദ്ധതിയിലാണ് പല അമേരിക്കക്കാരും എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കാനഡയിലേക്ക് പോകാം( move to canada), യുഎസിൽ നിന്ന് കാനഡയിലേക്ക് പോകാം ( moving to canada from US), കാനഡയിലേക്ക് പോകാൻ ആവശ്യമുള്ളത് (moving to Canada requirements) എന്നീ കീ വേർഡുകളുപയോഗിച്ചുള്ള സെർച്ചിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുള്ള ഹാഷ് ടാഗുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതു പോലെ തന്നെ കാനഡയിലേക്ക് പോകുന്നവരെ സഹായിക്കുന്ന വിവരങ്ങൾ അടങ്ങിയ കുറിപ്പുകളും വ്യാപകമായി പങ്കു വയ്ക്കപ്പെട്ടിട്ടുണ്ട്.

2016 ൽ ട്രംപ് ആദ്യമായി അധികാരത്തിലേറിയപ്പോഴും സ്ഥിതി സമാനമായിരുന്നു. അന്ന് വൻ ട്രാഫിക് മൂലം കാനഡയുടെ ഇമിഗ്രേഷൻ വെബ്സൈറ്റ് പോലും തകരാറിലായി. കാനഡയ്ക്കു പുറമേ ജപ്പാൻ, ബ്രസീൽ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളും സെർച്ചിൽ ഉൾപ്പെട്ടിട്ടുണ്ട്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി