ഹോവാർഡ് ലുട്നിക്ക്  
World

അറിയുമോ ട്രംപിന്‍റെ വലംകൈ ഹോവാർഡ് ലുട്നികിനെ...?

ഹോവാർഡ് ലുട്നിക്ക് ട്രംപിന്‍റെ വലംകൈയായതിനു പിന്നിൽ വലിയ ജീവിത സാക്ഷ്യമുണ്ട്

മാധ്യമങ്ങൾ പരാജയം പ്രവചിച്ചിട്ടും മൃഗീയ ഭൂരിപക്ഷത്തിൽ രണ്ടാം തവണ അമെരിക്കൻ പ്രസിഡന്‍റ് കസേര ഉറപ്പാക്കിയ ഡൊണാൾഡ് ട്രംപ്.എന്നാൽ അദ്ദേഹത്തെ ഈ സമുന്നത വിജയത്തിലേയ്ക്കു വഴി തെളിച്ച ഒരു വലംകൈയുണ്ട്.കാന്‍റർ ഫിറ്റ്സ്ജെറാൾഡിന്‍റെ സിഇഒ ഹോവാർഡ് ലുട്നിക്ക്.

ഡൊണാൾഡ് ട്രംപിന്‍റെ പരിവർത്തന ടീം 2024 ലെ കോ ചെയർ ആണ് ഇദ്ദേഹം. ഈ ടീമിന്‍റെ ശക്തമായ പ്രവർത്തനമികവാണ് ട്രംപിന് അമെരിക്കൻ പ്രസിഡന്‍റ് പദവിയിലേക്ക് രണ്ടാം ടേമിന് വഴിയൊരുക്കിയത്.

ലുട്നിക്കിന്‍റെ സ്ഥാനം ചെറുതല്ല.ആന്‍റിട്രസ്റ്റ് റെഗുലേറ്റർമാർ മുതൽ ദേശീയ സുരക്ഷാ വിദഗ്ധർ വരെയുള്ള നിർണായക സ്ഥാനങ്ങളിൽ 4000 പുതിയ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാൻ ചുമതലയുള്ള വ്യക്തിയാണ് ഈ ശതകോടീശ്വരൻ.ഇതിലൂടെ വാൾ സ്ട്രീറ്റ്, റിയൽ എസ്റ്റേറ്റ്, ക്രിപ്റ്റോ കറൻസി എന്നിവയിലെല്ലാം വളരെയധികം ഏജൻസികൾക്ക് ജീവനക്കാരെ നിയമിക്കാൻ ചുമതല നൽകും ലുട്നിക്ക്.ട്രംപിന്‍റെ നിർണായക സാമ്പത്തിക സഹായിയായ ഇദ്ദേഹം ട്രംപിന്‍റെ 2024ലെ പ്രചരണത്തിനായി 10 മില്യണിൽ അധികം സംഭാവന നൽകുകയും ഏഴു മില്യൺ ഡോളറോളം സമാഹരിക്കുകയും ചെയ്തിരുന്നു.

"പ്രസിഡന്‍റ് ട്രംപ് വിജയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ മാത്രമാണ് മുഴുവൻ പരിവർത്തന ടീമും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, തന്‍റെ ചരിത്രപരമായ രണ്ടാം ഭരണം ഉടനടി കെട്ടിപ്പടുക്കാൻ അദ്ദേഹം തയ്യാറാണ്" എന്നായിരുന്നു ട്രംപിനു വേണ്ടിയുള്ള പ്രചരണ വേളയിൽ ലുട്നിക്ക് പറഞ്ഞത്.

ആരാണ് ലുട്നിക്

ഹോവാർഡ് ലുട്നിക്ക് ട്രംപിന്‍റെ വലംകൈയായതിനു പിന്നിൽ വലിയ ജീവിത സാക്ഷ്യമുണ്ട്.2001ലെ ഭീകരാക്രമണത്തിൽ സ്വന്തം സഹോദരനെ നഷ്ടപ്പെട്ട ലുട്നിക്ക്. അന്ന് സഹോദരനെ മാത്രമല്ല തന്‍റെ658 ജീവനക്കാരുടെ ദാരുണമായ നഷ്ടത്തിനും സാക്ഷിയാകേണ്ടി വന്നു അദ്ദേഹത്തിന്.പിന്നീടാണ് കാന്‍റർ ഫിറ്റ്സ് ജെറാൾഡിന്‍റെ തലവനായി ലുട്നിക് ഉയർന്നത്. അതിനു ശേഷം അദ്ദേഹം തന്‍റെ കമ്പനിയുടെ വളർച്ചയിലും ജീവകാരുണ്യ പ്രവർത്തനത്തിനും മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു.

2001 ലെ ഭീകരാക്രമണത്തിലെ ഇരകൾക്കും പ്രകൃതി ദുരന്തത്തിൽ പെട്ട് ദുരിതമനുഭവിക്കുന്നവർക്കുമായിട്ടാണ് അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കടന്നു പോകുന്നത്.ഒന്നര ബില്യണിലധികം ആസ്തിയുള്ള ഈ അമെരിക്കൻ ശത കോടീശ്വരനാണ് ട്രംപിന്‍റെ "അമെരിക്ക ഫസ്റ്റ്' പ്ലാറ്റ്ഫോമിന്‍റെ വക്താവ്.ട്രംപിന്‍റെ നയപരമായ അഭിലാഷങ്ങൾ -നികുതി വെട്ടിക്കുറവ്, താരിഫ് വർദ്ധന, സർക്കാർ ചെലവ് കുറയ്ക്കൽ എന്നിവ കൃത്യമായി നടപ്പാക്കുക എന്നതാണ് പരിവർത്തന ടീമിന്‍റെ മുഖ്യ ലക്ഷ്യം.

ട്രംപിന്‍റെ സർക്കാരിൽ ഏറ്റവും മികച്ച ടീമിനെയാകും തങ്ങൾ നിർമിക്കുക എന്ന് ലുട്നിക്ക് മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ഒരു റാലിയിൽ പ്രസംഗിച്ചു.മുൻ ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ മേധാവിയും.

അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാനുമായ ലിൻഡ മക്മഹോൺആണ് ലുട്നിക്കിന്‍റെ പരിവർത്തന ടീമിലെ നയത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്. അമെരിക്ക ഫസ്റ്റ് പോളിസി നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി ട്രംപിന്‍റെ ആദ്യ 100 ദിവസങ്ങൾക്കുള്ള നിർദ്ദേശങ്ങളുടെ ഒരു കൂട്ടം സജീവമായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ലിൻഡ. അമെരിക്കയുടെ ഫെഡറൽ ചെലവുകൾ വെട്ടിക്കുറച്ചും സാമ്പത്തിക മത്സരക്ഷമത പുന:സ്ഥാപിച്ചും മുന്നോട്ടു പോകുകയാണ് ഇപ്പോഴവർ.

എന്തായാലും വാൾ സ്ട്രീറ്റ് ദുരന്തത്തിൽ സഹോദരനെ നഷ്ടപ്പെട്ട ലുട്നിക്കിന് നിരാശപ്പെടേണ്ടി വരില്ല.ട്രംപ് പ്രസിഡന്‍റ് കസേരയിൽ ഇരിക്കും മുമ്പേ ലോകം ട്രംപിനായി ഒരുങ്ങിക്കഴിഞ്ഞു.യുദ്ധങ്ങൾക്ക് അവസാനമാകുമെന്ന പ്രതീക്ഷയും ഭീകരത തുടച്ചു നീക്കപ്പെടുമെന്ന പ്രതീക്ഷയുമാണ് ലോകത്തെമ്പാടും ഇപ്പോൾ.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും