അബോർഷൻ, ഇമിഗ്രേഷൻ, എൽജിബിടിക്യു അവകാശം; ട്രംപ് വിജയിച്ചാൽ മാറിമറിയുന്നതെന്തെല്ലാം? 
World

അബോർഷൻ, ഇമിഗ്രേഷൻ, എൽജിബിടിക്യു അവകാശം; ട്രംപ് വിജയിച്ചാൽ മാറിമറിയുന്നതെന്തെല്ലാം?

ട്രംപിന്‍റെ തിരിച്ചു വരവ് യുഎസിൽ നിർണായകമായ പല മാറ്റങ്ങൾക്കും ഇടയാക്കും

വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ പുറത്തു വരുമ്പോൾ 248 ഇലക്റ്ററൽ വോട്ടുകൾ നേടി ഡോണൾഡ് ട്രംപ് വിജയത്തിന്‍റെ പാതയിലാണ്. കടുത്ത വലതുപക്ഷ അനുഭാവിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി വീണ്ടും വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താനുള്ള സാധ്യത അടിക്കടി വർധിച്ചു കൊണ്ടിരിക്കുന്നു. ട്രംപിന്‍റെ തിരിച്ചു വരവ് യുഎസിൽ നിർണായകമായ പല മാറ്റങ്ങൾക്കും ഇടയാക്കും. ഭ്രൂണഹത്യ, ഇമിഗ്രേഷൻ, എൽ‌ജിബിടിക്യു അവകാശങ്ങൾ എന്നിവയെല്ലാം അതിൽ പെടും.

അബോർഷൻ

ട്രംപിന്‍റെ പ്രചാരണത്തിൽ ഏറ്റവും അധികം വിവാദം സൃഷ്ടിച്ച വിഷയങ്ങളിൽ ഒന്നാണ് അബോർഷൻ നിയമങ്ങൾ. റോ വെഴ്സസ് വെയ്ഡ് വിധിപ്രകാരം അബോർഷൻ അവകാശമായിരുന്നു. എന്നാൽ സുപ്രീം കോടതി ആ വിധി തിരുത്തിയതിനു ശേഷം റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സ്റ്റേറ്റുകളിൽ അബോർഷൻ നിരോധിച്ചു. ഡെമോക്രാറ്റുകൾ ഇതിനെ എതിർത്തിരുന്നു. അബോർഷൻ സംബന്ധമായ വിഷയങ്ങൾ വരുമ്പോൾ വ്യാപമായി ജനങ്ങൾ ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എത്തുന്നതും പതിവാണ്. നിലപാട് മയപ്പെടുത്തിയെങ്കിലും അബോർഷൻ നിരോധനത്തിനു തന്നെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻതൂക്കം നൽകുന്നത്.

ഇമിഗ്രേഷൻ

ഇമിഗ്രേഷനാണ് ട്രംപിന്‍റെ പ്രചാരണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്ന വിഷയമാണ് കുടിയേറ്റം. വലിയ രീതിയിൽ പരിശോധനയും നാടു കടത്തലുമാണ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നത്. പ്രധാനമായും മുസ്ലിം രാജ്യങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എൽജിബിടിക്യു അവകാശങ്ങൾ

ട്രംപ് തന്‍റെ ആദ്യ ടേമിൽ തന്നെ സൈന്യത്തിൽ നിന്ന് എൽജിബിടിക്യു വ്യക്തികളെ നിരോധിച്ചിരുന്നു. വീണ്ടും അധികാരത്തിലേറിയാൽ സ്പോർട്സിലും ഈ നിരോധനം കൊണ്ടു വരുമെന്നാണ് വാഗ്ദാനം. അതു മാത്രമല്ല ജെൻ‌ഡർ ട്രാൻസിഷനിൽ നിരോധനം, ആശുപത്രി ഫണ്ടുകൾ ഇല്ലാതാക്കൽ , വിവേചനത്തിനെതിരേയുള്ള നയങ്ങൾ ഇല്ലാതാക്കാനും പദ്ധതിയുണ്ട്.

ഇതിനെല്ലാം പുറമേ ബൈഡൻ‌ തുടങ്ങി വച്ച നിരവധി പദ്ധതികൾ ഇല്ലാതാക്കാനും ട്രംപ് മുന്നിട്ടിറങ്ങും. ആരോഗ്യ, സാമ്പത്തിക മേഖലയിലെ എല്ലാ പദ്ധതികളും ഇല്ലാതാക്കി പുതിയത് തുടങ്ങാനാണ് ട്രംപിന്‍റെ നീക്കം.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും