World

കനത്ത മഴ: സിക്കിമിൽ കുടുങ്ങി കിടന്ന 3,500-ലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

കഴിഞ്ഞ 3 ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്.

ഗാംഗ്ടോക്ക്: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വടക്കൻ സിക്കിമിൽ ഒറ്റപ്പെട്ടുപോയ 3,500-ലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. കഴിഞ്ഞ 3 ദിവസമായി തുടരുന്ന മഴയെ തുടർന്ന് 60 ഓളം കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി വിനോദസഞ്ചാരികളായിരുന്നു വടക്കൻ സിക്കിമിലെ ലാചെൻ, ലാചുങ് മേഖലകളിൽ കുടുങ്ങി കിടന്നത്.

വടക്കൻ സിക്കിമിലെ ചുങ്താങ് മേഖലയിലെ ഒരു പാലവും കനത്ത മഴയിൽ ഒലിച്ചുപോയി. മേഖലയിൽ മിന്നൽ വെള്ളപ്പൊക്കവുമുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ 2000-ത്തിലധികം വിനോദസഞ്ചാരികളെയാണ് രക്ഷപ്പെടുത്തിയത്.

ബോർഡർ റോഡ്സ് ഓർഗനൈസേഷന്‍റേയും ത്രിശക്തി കോർപ്സിന്‍റേയും നേത്യത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. റോഡ് കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കായി ടെന്‍റുകളും മെഡിക്കൽ എയ്ഡ് പോസ്റ്റുകളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?