പൊഖാറ: നാൽപ്പതു യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന ഇന്ത്യൻ ബസ് നേപ്പാളിലെ മാർസ്യാങ്ക്‌ടി പുഴയിലേക്ക് മറിഞ്ഞു. 14 യാത്രക്കാർ മരിച്ചു. വെള്ളിയാഴ്ച നേപ്പാളിലെ തനാഹൻ ജില്ലയിലാണ് സംഭവം.
കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് യാത്ര ചെയ്തിരുന്ന യുപി എഫ്ടി 7623 നമ്പർ പ്ലേറ്റോടു കൂടിയ ബസാണ് പുഴയിൽ വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.