ഇസ്മായിൽ ഹനിയ്യ 
World

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടു

ഹമാസിന്‍റെ വിദേശ നയങ്ങളിലും, നയതന്ത്രത്തിലും തീരുമാനങ്ങളെടുക്കുന്നതിൽ പ്രധാനിയായിരുന്നു ഹനിയ്യ.

ബെയ്റൂത്ത്: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടു. 61 വയസ്സായിരുന്നു. ബുധനാഴ്ച പുലർച്ചയോടെ ഇറാനിയൻ തലസ്ഥാനത്തുണ്ടായ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാന്‍റെ പുതിയ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. 2006ലെ പലസ്തീൻ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഹമാസ്‌ രൂപവൽക്കരിച്ച ഗവൺമെൻറിനെ നയിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ഇസ്മായിൽ ഹനിയ്യ. ഇസ്രയേൽ ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഒക്റ്റോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനു ശേഷം ഇസ്രയേലിന്‍റെ ഹിറ്റ്ലിസ്റ്റിലെ പ്രധാനിയായിരുന്നു ഹനിയ്യ. ഗാസയിലെ ഹമാസ് നേതാവ് യഹ്യ സിൻവാർ ചുക്കാൻ പിടിച്ച ആക്രമണത്തിൽ 1200 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടപ്പിലാക്കിയവരിൽ പ്രധാനിയാണ് ഹനിയ്യ. ഒക്റ്റോബർ 7ലെ ആക്രമണത്തിനു പിന്നാലെ തങ്ങളുടെ വിജയത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രാർഥിക്കുന്ന വിഡിയോ ഹനിയ്യ പുറത്തു വിട്ടിരുന്നു. ഹമാസിന്‍റെ വിദേശ നയങ്ങളിലും, നയതന്ത്രത്തിലും തീരുമാനങ്ങളെടുക്കുന്നതിൽ പ്രധാനിയായിരുന്നു ഹനിയ്യ.

എന്നാൽ അദ്ദേഹം സൈനിക കാര്യങ്ങളിൽ അധികമായി ഇടപെട്ടിരുന്നില്ലെന്ന് ഹമാസ് നിരീക്ഷകൻ മൈക്കൽ മിൽഷ്ടീൻ പറയുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ മുഖ്യ പ്രോസിക്യൂട്ടർ ഹനിയ്യ അടക്കം മൂന്നു ഹമാസ് നേതാക്കൾക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. 2019ൽ ഖത്തറിൽ നിന്ന് വിട്ടു പോന്നതിനു ഭീഷണികളെ തൃണവത്കരിച്ചു കൊണ്ട് ഹനിയ്യ നിരവധി യാത്രകൾ നടത്തി. തുർക്കിയിലും ഇറാനിലും അദ്ദേഹം നിരന്തരമായി സന്ദർശനം നടത്തി. ഗാസയുമായുള്ള അടുത്ത ബന്ധം ഹനിയ്യയുടെ കുടുംബത്തെ പൂർണമായും ഉന്മൂലനം ചെയ്തിരുന്നു. ഏപ്രിലിലെ ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന്‍റെ മൂന്ന് ആൺമക്കളും കൊല്ലപ്പെട്ടു. മറ്റു രണ്ട് ആക്രമണങ്ങളിലായി അദ്ദേഹത്തിന്‍റെ നാല് കൊച്ചു മക്കളും സഹോദരിയും കൊല്ലപ്പെട്ടു. 1963ൽ ഗാസയിലെ അർബൻ ശതി അഭയാർഥി ക്യാംപിലാണ് ഹനിയ്യ ജനിച്ചത്. 1987ൽ ഹമാസ് രൂപീകരിക്കപ്പെട്ടപ്പോൾ തന്നെ അദ്ദേഹം അതിൽ അംഗമായി. തുടക്കകാലത്ത് ഹമാസ് സ്ഥാപക നേതാവ് അഹമ്മദ് യാസിന്‍റെ വിശ്വസ്തനായിരുന്നു. അറബി സാഹിത്യത്തിൽ പഠനം നടത്തിയ ഹനിയ്യ കടുത്ത മതവിശ്വാസിയായിരുന്നു. ആകർഷണീയമായ ഭാഷയിലുള്ള ദീർഘമായ പ്രസംഗങ്ങൾ അദ്ദേഹത്തെ അനുയായികളുടെ പ്രിയങ്കരനാക്കി മാറ്റി. 1989ൽ ഹനിയ്യഅടക്കം നിരവധി പേരെ ഹമാസുമായി ബന്ധം പുലർത്തിയതിന്‍റെ പേരിൽ ഇസ്രയേൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്