ജാഫർ ഖാദർ ഫവോർ 
World

ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ജാഫർ ഖാദർ ഫവോറിനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ

ഇസ്രയേലിൽ ഹിസ്ബുളള നടത്തിയ നിരവധി റോക്കറ്റ് ആക്രമണങ്ങൾക്കു പിന്നിൽ ജാഫർ ഖാദർ ഫവോറിയായിരുന്നു

ജറൂസലം: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ജാഫർ ഖാദർ ഫവോറിനെ വധിച്ചതായി ഇസ്രയേൽ. ഹിസ്ബുള്ളയുടെ നാസർ യൂണിറ്റിൽ മിസൈൽ, റോക്കറ്റ് വിഭാഗത്തിന്‍റെ തലവനായിരുന്നു ഇയാൾ. തെക്കൻ ലെബനനിലെ ജൗവയ്യയിൽ നടത്തിയ ആക്രമണത്തിലാണു ഫവോർ കൊല്ലപ്പെട്ടത്.

ഇസ്രയേലിൽ ഹിസ്ബുളള നടത്തിയ നിരവധി റോക്കറ്റ് ആക്രമണങ്ങൾക്കു പിന്നിൽ ഇയാളായിരുന്നു. കിബ്ബുത്സ് ഓർത്തലിലും മജ്ദൽ ഷംസിലും മെതുല്ലയിലുമായി 12 കുട്ടികളടക്കം സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങൾ ഫവോറിന്‍റെ നേതൃത്വത്തിലാണു നടത്തിയതെന്ന് ഇസ്രേലി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും