Israel declares Lashkar-e-Taiba a terrorist organization 
World

ലഷ്‌കര്‍ ഇ തൊയ്ബയെ ഇസ്രയേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ജറൂസലം: പാക്കിസ്ഥാന്‍ ആസ്ഥാനമായുളള ലഷ്‌കര്‍ ഇ തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേല്‍. 26/11 മുംബൈ ആക്രമണത്തിന്‍റെ പതിനഞ്ചാം വാര്‍ഷികത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സുപ്രധാന പ്രഖ്യാപനം. ലഷ്‌കറിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി ഇസ്രയേല്‍ സർക്കാർ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യ ഇതുസംബന്ധിച്ച് ആവശ്യമുന്നയിച്ചിട്ടില്ലെന്നും തങ്ങൾ സ്വതന്ത്രമായി നടത്തുന്ന പ്രഖ്യാപനമാണിതെന്നും ഡൽഹിയിലെ ഇസ്രേലി എംബസി. ആഗോളതലത്തില്‍ ഭീകരതയെ ചെറുക്കുന്നതിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ലഷ്‌കറിനെതിരായ നടപടി. കുറച്ചു മാസങ്ങളായി ഈ പ്രഖ്യാപനത്തിനുള്ള പരിശോധനകള്‍ പ്രതിരോധ മന്ത്രാലയവും, വിദേശകാര്യ മന്ത്രാലയവും തുടരുകയായിരുന്നുവെന്നു പ്രസ്താവനയില്‍ പറയുന്നു.

2008 നവംബര്‍ 26നായിരുന്നു പാക്കിസ്ഥാനിൽ നിന്നു ബോട്ടിലെത്തിയ പത്തു ലഷ്കർ ഭീകരർ മുംബൈയിൽ ആക്രമണം നടത്തിയത്. 166 പേര്‍ മരണപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ ആറു ജൂത വിഭാഗക്കാർക്കും ജീവൻ നഷ്ടമായി. ഛബാദ് ഹൗസ് എന്നറിയപ്പെടുന്ന നരിമാന്‍ ഹൗസില്‍ വച്ചാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിൽ നിന്ന് മീൻപിടിത്ത ബോട്ടിൽ മുംബൈയിലെത്തിയ ഭീകരരിൽ ഒരാളൊഴിച്ച് എല്ലാവരും കൊല്ലപ്പെട്ടു. പിടിയിലായ അജ്മൽ കസബ് എന്ന ഭീകരനെ പിന്നീടു തൂക്കിലേറ്റി.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം