World

ഹമാസ് ബന്ദികളാക്കിയ 250 ഓളം പേരെ ഇസ്രയേൽ രക്ഷപെടുത്തി | Video

ഇസ്രയേൽ‌ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നു

ജറുസലം: ഹമാസ് ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപെടുത്തിയതായി ഇസ്രയേൽ സൈന്യം. ഇവരെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സൈന്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.

ഇസ്രയേൽ സൈന്യത്തിന്‍റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്‌പോസ്റ്റിലേക്ക് ഇരച്ചുകയറി ബന്ദികളെ രക്ഷപ്പെടുത്തിയത്. ഇതിനിടെ 60 ഓളം ഹമാസുകാരെ വധിച്ചതായും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു.

ഒരു സൈനികൻ മറവിൽനിന്ന് വെടിയുതിർക്കുന്നതും മറ്റൊരാൾ ഔട്ട്‌പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു സൈനികൻ ബങ്കറിനു പുറത്ത് ഒരു ബന്ദിയെ അകമ്പടി സേവിക്കുന്നത് കാണാം.

അതേസമയം, ഇസ്രയേൽ‌ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇസ്രയേലിൽ 1,200 പേരും ഗാസയിൽ 1,400 പേരും മരിച്ചു. കൂടാതെ, 1,500 ഹമാസുകാരുടെ മൃതദേഹങ്ങൾ ഇസ്രയേലിൽ കണ്ടെത്തി.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത