Israel-Hamas War 
World

ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യുദ്ധം; വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിൽ അനുകൂല വോട്ടുമായി ഇന്ത്യ

വെ​ടി​നി​ര്‍ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ അ​ത് ഹ​മാ​സി​ന് അ​തി​ജീ​വ​ന​ത്തി​നു​ള​ള അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നു യു​എ​ന്നി​ലേ​ക്കു​ള്ള ഇ​സ്ര​യേ​ല്‍ അം​ബാ​സി​ഡ​ര്‍ ഗി​ലാ​ഡ് എ​ര്‍ഡ​ന്‍

ന്യൂ​യോ​ര്‍ക്ക്: ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധ​ത്തി​ല്‍ അ​ടി​യ​ന്ത​ര വെ​ടി​നി​ര്‍ത്ത​ലും ബ​ന്ദി​ക​ളു​ടെ മോ​ച​ന​വും ആ​വ​ശ്യ​പ്പെ​ട്ട് യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍സ് പൊ​തു​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ന് ഇ​ന്ത്യ അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. 153 രാ​ജ്യ​ങ്ങ​ള്‍ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ള്‍ 10 രാ​ജ്യ​ങ്ങ​ള്‍ എ​തി​ര്‍ത്ത് വോ​ട്ട് ചെ​യ്തു. 23 രാ​ജ്യ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്, ബ​ഹ​റി​ന്‍, അ​ള്‍ജീ​രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണു പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​ത്. യു​എ​സ്, ഇ​സ്ര​യേ​ല്‍, ഓ​സ്ട്രി​യ തു​ട​ങ്ങി​യ പ​ത്ത് രാ​ജ്യ​ങ്ങ​ള്‍ എ​തി​ര്‍ത്തു. വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​തെ നി​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ അ​ര്‍ജ​ന്‍റീ​ന, യു​ക്രൈ​യ്ന്‍, ജ​ര്‍മ​നി എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്നു.

അ​സാ​ധാ​ര​ണാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ശ​രി​യാ​യ സ​ന്തു​ലി​താ​വ​സ്ഥ കൈ​വ​രി​ക്കു​ക​യാ​ണെ​ന്നു യു​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി രു​ചി​ര കാം​ബോ​ജ് വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ടു​ന്നു. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഗാ​സ​യി​ലെ പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് എ​ല്ലാ രാ​ജ്യ​ങ്ങ​ളും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും രു​ചി​ര കാം​ബോ​ജ് പ​റ​ഞ്ഞു. നേ​ര​ത്തെ ഗാ​സ​യി​ല്‍ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യ​ത്തി​ല്‍ ഇ​ന്ത്യ വോ​ട്ട് ചെ​യ്യാ​തെ വി​ട്ടു നി​ന്നി​രു​ന്നു.

ഹ​മാ​സി​നെ​തി​രേ​യു​ള്ള യു​ദ്ധ​ത്തി​ല്‍ വി​വേ​ച​ന​ര​ഹി​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഇ​സ്ര​യേ​ലി​ന് പി​ന്തു​ണ ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് അ​മെ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ വോ​ട്ടെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​സ്ര​യേ​ലി​ന്‍റെ രീ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വെ​ടി​നി​ര്‍ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ അ​ത് ഹ​മാ​സി​ന് അ​തി​ജീ​വ​ന​ത്തി​നു​ള​ള അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നു യു​എ​ന്നി​ലേ​ക്കു​ള്ള ഇ​സ്ര​യേ​ല്‍ അം​ബാ​സി​ഡ​ര്‍ ഗി​ലാ​ഡ് എ​ര്‍ഡ​ന്‍. യു​എ​ന്നി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഹ​മാ​സ് വ​ക്താ​വ് അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം സ​മ്മ​ർ​ദം തു​ട​ര​ണ​മെ​ന്നും ഹ​മാ​സ് പൊ​ളി​റ്റി​ക്ക​ൽ ബ്യൂ​റോ അം​ഗം ഇ​സ​ത്ത് അ​ൽ-​റി​ഷ്ക് പ​റ​ഞ്ഞു.

ഒ​ക്‌​റ്റോ​ബ​ര്‍ ഏ​ഴി​ന് ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് ന​ട​ത്തി​യ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ആ​രം​ഭി​ച്ച യു​ദ്ധം മൂ​ന്നു മാ​സം പി​ന്നി​ടു​ക​യാ​ണ്. ഗാ​സ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ അ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടു​ള്ള ശ​ക്ത​മാ​യ നീ​ക്ക​വു​മാ​യി യു​എ​ന്‍ എ​ത്തു​ന്ന​ത്.

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി

അമ്മു സജീവന്‍റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

ബൗളിങ് നിരയിൽ 'സർപ്രൈസ്', ബാറ്റിങ് തകർച്ച; ഇന്ത്യ വിയർക്കുന്നു

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു