ജറുസലേം: ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഹമാസിനെതിരെ ആരോപണവുമായി ഇസ്രയേൽ സൈന്യം. ഹമ്മാസിന്റെ തടവിൽ ഇരിക്കെ കൊല്ലപ്പെട്ട 5 ഇസ്രയേലി ബന്ധികളുടെ മൃതദേഹം കണ്ടെത്തിയതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. പിന്നാലെ ഗാസ സിറ്റിയിലെ തുരങ്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇസ്രയേൽ പുറത്തുവിട്ടു. ഇവിടെ നിന്നുമാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു. ക്രിസ്മസ് ദിനത്തിലാണ് ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തിൽ തടവിലാക്കപ്പെട്ട ബന്ദികളുടെ മൃതദേങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങൾ ഇസ്രയേൽ തിരിച്ചുകൊണ്ടുവന്നതായും പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ കുറിച്ചു. കൊല്ലപ്പെട്ട അന്തിമോപചാരം അർപ്പിക്കുന്നതിന്‍റെ വീഡിയോയും ഇസ്രയേൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഞായറാഴ്ച ഉണ്ടായ ഇസ്രയേലിനെ വ്യാമോക്രമണത്തിൽ അറുപതോളം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.