ആയത്തുള്ള അലി ഖമീനി File photo
World

''നീ തീർന്നെടാ, നീ തീർന്നു'', ഇസ്രയേലിനോട് ഇറാൻ നേതാവ് ഖമീനി

അഞ്ച് വർഷത്തിനിടെ ആദ്യമായി പൊതുവേദിയിൽ പ്രസംഗിച്ച ഖമീനി, പലസ്തീൻ - ലെബനൻ മുന്നേറ്റങ്ങൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു

ടെഹ്റാൻ: ഇസ്രയേൽ എന്ന രാജ്യം ഇനി അധിക കാലം നിലനിൽക്കില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ പ്രഖ്യാപനം. അഞ്ച് വർഷത്തിനിടെ ആദ്യമായി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത ഖമീനി, പലസ്തീൻ, ലെബനൻ മുന്നേറ്റങ്ങൾക്ക് പരസ്യ പിന്തുണയും പ്രഖ്യാപിച്ചു.

ഇസ്രയേലിനെ ആക്രമിക്കുന്നത് പൊതുജന സേവനമാണെന്നും, ടെഹ്റാനിലെ മോസ്കിനു മുന്നിൽ തടിച്ചു കൂടിയ പതിനായിരക്കണക്കിന് അനുയായികൾക്കു മുന്നിൽ ഖമീനി പറഞ്ഞു. ഒരു തോക്ക് അടുത്തു വച്ചായിരുന്നു ഖമീനിയുടെ പ്രസംഗം. ഹമാസിനും ഹിസ്ബുള്ളയ്ക്കും മുന്നിൽ പിടിച്ചുനിൽക്കാൻ ഇസ്രായേലിനു സാധിക്കില്ലെന്നു ഖമീനി പറഞ്ഞപ്പോൾ, ''ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്'' എന്നർഥം വരുന്ന മുദ്രാവാക്യം മുഴക്കിയാണ് ജനക്കൂട്ടം അതിനെ സ്വാഗതം ചെയ്തത്.

റൈഫിൾ അടുത്ത് വച്ച് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ആയത്തുള്ള അലി ഖമീനി.

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്റള്ളയുടെ മരണം വെറുതെയാകില്ലെന്നും, സയണിസ്റ്റ് ശത്രുവിനെതിരേ അചഞ്ചലമായ വിശ്വാസം ഉയർത്തിപ്പിടിച്ച് പൊരാടണമെന്നും ഖമീനി പറഞ്ഞു. നസ്റള്ളയുടെ നേതൃത്വത്തിൽ വളർന്ന അനു‌ഗ്രഹീത വൃക്ഷം എന്നാണ് ഹിസ്ബുള്ള സംഘടനയെ ഖമീനി വിശേഷിപ്പിച്ചത്.

ലെബനനിൽ ചോര ചിന്തിയ ജനങ്ങളെയും ലബനന്‍റെ ജിഹാദിനെയും അൽ അക്സ മോസ്കിനു വേണ്ടിയുള്ള പോരാട്ടത്തെയും സഹായിക്കേണ്ടത് എല്ലാ മുസ്ലിംകളുടെയും കടമയാണെന്നും മത നേതാവ് ആഹ്വാനം ചെയ്തു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം ശരിയായ നീക്കമായിരുന്നു എന്നും ഖമീനി.

അധിനിവേശത്തെ ചെറുക്കുന്ന ലെബനൻകാരെയും പലസ്തീൻകാരെയും എതിർക്കാൻ ഒരു അന്താരാഷ്ട്ര നിയമത്തിനും സാധിക്കില്ല. അമെരിക്കയുടെ ഉപകരണം മാത്രമാണ് ഇസ്രയേൽ. മേഖലയിലെ ഭൂമിയും വിഭവശേഷിയും കൈക്കലാക്കുകയാണ് അവരുടെ ലക്ഷ്യം. പക്ഷേ, അതു വെറും സ്വപ്നമായി ശേഷിക്കും. സയണിസ്റ്റുകളെ വേരോടെ പിഴുതു മാറ്റും. അവർക്ക് യഥാർഥത്തിൽ വേരുകൾതന്നെയില്ല, ഉള്ളത് വ്യാജവും അസ്ഥിരവുമാണ്, അമെരിക്കൻ പിന്തുണ കൊണ്ട് മാത്രമാണ് അതു നിലനിൽക്കുന്നത്- ഖമീനി കൂട്ടിച്ചേർത്തു.

31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video

മന്ത്രി ശിവൻകുട്ടി ഇടപെട്ടു; ബാഡ്മിന്‍റൺ താരങ്ങൾക്ക് ഇനി വിമാനത്തിൽ പോകാം

ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രമാകുമോ‍? ഭരണഘടനയിൽ നിന്ന് മതേതരത്വം എടുത്തു നീക്കണമെന്ന് അറ്റോണി ജനറൽ