masha gessen 
World

യുക്രെയ്ൻ യുദ്ധത്തെ വിമർശിച്ചു: ജൂത എഴുത്തുകാരന് തടവു വിധിച്ച് റഷ്യ

റഷ്യ ലക്ഷ്യമിടുന്ന അഞ്ചാമത്തെ പ്രമുഖ ജൂത എഴുത്തുകാരനാണ് ഗെസെന്‍

പ്രശസ്ത റഷ്യന്‍-ജൂത എഴുത്തുകാരന്‍ മാഷ ഗെസെനെ എട്ടു വർഷത്തെ തടവിനു ശിക്ഷിച്ച് റഷ്യന്‍ കോടതി. 2022ലെ യുക്രയ്ന്‍ യുദ്ധത്തിൽ ഉക്രേനിയൻ നഗരമായ ബുച്ചയിൽ റഷ്യന്‍ സൈനികർ സാധാരണക്കാരായ യുക്രെയ്ൻ പൗരന്മാരെ കൂട്ടക്കൊല നടത്തി. അതിനെതിരെ പേരു പറയാതെ അവർ, അവരുടെ എന്നീ പദങ്ങളുപയോഗിച്ച് ഗെസെന്‍ നടത്തിയ വിമർശനമാണ് റഷ്യയെ ചൊടിപ്പിച്ചത്. 2022ൽ ഒരു റഷ്യൻ ഭാഷാ വാർത്താ ഔട്ട് ലെറ്റുമായി സംസാരിക്കവേയാണ് ഗെസെന്‍ ഈ വെളിപ്പെടുത്തൽ നടത്തിയത്.

വിയോജിപ്പുള്ള അഭിപ്രായങ്ങളുടെ പേരിൽ റഷ്യ ലക്ഷ്യമിടുന്ന അഞ്ചാമത്തെ പ്രമുഖ ജൂത എഴുത്തുകാരനാണ് ഗെസെന്‍. ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റും മുൻ ന്യൂയോർക്കർ എഴുത്തുകാരനുമായ ഗെസെൻ, സോവിയറ്റ് യൂണിയനിൽ നിന്ന് കൗമാരപ്രായത്തിൽ പലായനം ചെയ്യുകയും അവരുടെ യഹൂദമതത്തെക്കുറിച്ച് വിശദമായി എഴുതുകയും തന്‍റെ നിരീക്ഷണങ്ങൾ പലവേദികളിലും വ്യക്തമാക്കിയിട്ടുമുണ്ട്. ശിക്ഷ വിധിച്ച തിങ്കളാഴ്ച ഗെസെന്‍ കോടതിയിൽ ഹാജരായിരുന്നില്ല.

1991 മുതൽ 2013 വരെ റഷ്യയിൽ താമസിച്ചിരുന്ന അദ്ദേഹം അതിനു ശേഷം നാളിതു വരെ അമെരിക്കയിലാണ്. തന്നെ ഭയപ്പെടുത്താനും തന്‍റെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് തന്നെ പിൻവലിക്കാനുമാണ് ഈ ശിക്ഷാ വിധി കൊണ്ട് റഷ്യ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...