ലബനാൻ-ഇസ്രായേൽ സംഘർഷം; വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎഇയടക്കം 11 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും  
World

ലബനാൻ-ഇസ്രായേൽ സംഘർഷം; വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎഇയടക്കം 11 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും

ദുബായ്: ലബനാൻ-ഇസ്രായേൽ അതിർത്തിയിൽ ഉടനടി 21 ദിവസത്തെ വെടിനിർത്തൽ വേണമെന്നും, ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും യു.എ.ഇ, യു.എസ്, സഊദി അറേബ്യ, ഖത്തർ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ എന്നീ 11 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലബനാനും ഇസ്രായേലും തമ്മിൽ 2023 ഒക്ടോബർ 8ന് ശേഷം അത്യന്തം സംഘർഷ ഭരിതമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം ആരുടെയും താൽപര്യങ്ങളെ സംരക്ഷിക്കുന്നതല്ല. അതിർത്തിയുടെ ഇരുവശത്തുമുള്ള സാധാരണക്കാർക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാൻ സാധിക്കേണ്ടതുണ്ട്.

സംഘർഷം രൂക്ഷമാകുമ്പോൾ നയതന്ത്രത്തിന് വിജയിക്കാനാവില്ലെന്നും, ആയതിനാൽ, യുഎൻ 1701 പ്രമേയത്തിനനുസൃതമായി താൽക്കാലിക വെടിനിർത്തൽ അംഗീകരിക്കാനും നയതന്ത്ര ഒത്തുതീർപ്പിന് യഥാർഥ അവസരം നൽകാനും ഇരു സർക്കാരുകൾ ഉൾപ്പെടെ എല്ലാ കക്ഷികളോടും തങ്ങൾ അഭ്യർഥിക്കുന്നുവെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.ലബനാനും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും പൂർണമായി പിന്തുണയ്ക്കാൻ തങ്ങൾ തയാറാണെന്നും, ഈ പ്രതിസന്ധി പൂർണ്ണമായും അവസാനിപ്പിക്കണമെന്നും പ്രസ്താവനആവശ്യപ്പെടുന്നു.

ഗാസയുമായി ബന്ധപ്പെട്ട്, ഐക്യ രാഷ്ട്ര സഭയുടെ പ്രമേയം 2735 അനുശാസിക്കുന്ന വെടിനിർത്തൽ ഉടനടി നടപ്പാക്കേണ്ടതുണ്ടെന്ന് ഈ രാജ്യങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടു.യു.എൻ 2735 പ്രമേയമനുസരിച്ച് മൂന്ന് ഘട്ടങ്ങളാണുള്ളത്. ആദ്യത്തേത് ബന്ദികളെ മോചിപ്പിക്കൽ, ഉടനടി പൂർണമായ വെടിനിർത്തൽ, കൊല്ലപ്പെട്ട ചില ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ തിരികെ നൽകൽ, പ ലസ്തീൻ തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കൽ, പലസ്തീനിയൻ പൗരന്മാരുടെ വീടുകളിലേക്കുള്ള മടങ്ങിവരവ്, ഗസ്സയിലുടനീളം മാനുഷിക സഹായത്തിൻ്റെ സുരക്ഷിതവും ഫലപ്രദവുമായ വിതരണം എന്നിവയാണടങ്ങുന്നത്.

ഗസ്സയിൽ ഇപ്പോഴും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുന്നതിനും പ്രദേശത്ത് നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണമായി പിൻവലിക്കുന്നതിനും പകരമായി, രണ്ടാം ഘട്ടത്തിൽ ശത്രുത പൂർണമായി അവസാനിപ്പിക്കണം എന്ന് പ്രസ്താവന ആവശ്യപ്പെടുന്നു.മൂന്നാം ഘട്ടം ഗസ്സയുടെ പുനർനിർമാണ പദ്ധതിയുടെ തുടക്കവും ഗസ്സ മുനമ്പിൽ മരിച്ച ബന്ദികളുടെ അവശിഷ്ടങ്ങൾ അവരുടെ കുടുംബങ്ങൾക്ക് തിരികെ നൽകലുമാണ്. ഇക്കഴിഞ്ഞ ജൂൺ 10നാണ് യു.എൻ ഇതിന് അംഗീകാരം നൽകിയത്. അന്ന് റഷ്യൻ ഫെഡറേഷൻ വേട്ടെടുപ്പിൽ നിന്നും വിട്ടു നിന്നിരുന്നു.

തൃശൂരിൽ മൂന്നിടങ്ങളിലായി വൻ എടിഎം കവർച്ച

ചക്രവാതച്ചുഴി: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്

പുനലൂർ - മധുര എക്സ്പ്രസ് വില്ലുപുരത്തേക്ക്

മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല,ആ ശോഭ ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ല; ടി.പി. രാമകൃഷ്ണന്‍

'ഗുണ്ടാ നിയന്ത്രണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം'; എഡിജിപിക്ക് മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശം