ഷിക്കാഗോ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനെ വെടിവച്ചത് സ്വന്തം പാർട്ടിയിലെ രജിസ്റ്റേർഡ് അംഗം തന്നെ എന്നു സ്ഥിരീകരിച്ചു.
ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ രജിസ്റ്റേർഡ് അംഗമായിരുന്നു ക്രൂക്സ്. ട്രംപിനെതിരേ നിറയൊഴിച്ചതിനു പിന്നാലെ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊല്ലുകയായിരുന്നു.
ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരാൻ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് അക്രമമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം.