2023 നവംബർ 7 ന്, വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിൽ, ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതീകാത്മക ശവസംസ്കാര ചടങ്ങിനിടെ, ഗാസയിലെ നിലവിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനിയൻ പത്രപ്രവർത്തകരുടെ ശവപ്പെട്ടികൾ പലസ്തീൻ പത്രപ്രവർത്തകർ വഹിക്കുന്നു. (എപി ഫോട്ടോ 
World

ഇസ്രയേൽ - ഹമാസ് യുദ്ധം: മാധ്യമഹത്യയുടെ ഭീതിദ മുഖം

ഒക്റ്റോബർ 7 നു ശേഷം ഗാസയിൽ കൊല്ലപ്പെട്ടത് 130ലധികം പത്രപ്രവർത്തകർ

ഇസ്രയേലുമായുള്ള സഹകരണ കരാർ താൽക്കാലികമായി നിർത്തിവച്ച് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി 60 ഓളം മാധ്യമങ്ങളും അവകാശ സംഘടനകളും യൂറോപ്യൻ യൂണിയനിൽ. ഗാസയിലെ ഹമാസ് ഭീകര സംഘടനയ്‌ക്കെതിരെ പോരാടുന്ന രാജ്യം "മാധ്യമപ്രവർത്തകരെ കൂട്ടക്കൊല ചെയ്യുന്നു" എന്ന് ആരോപിച്ചാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും (RSF) മറ്റ് 59 സംഘടനകളും യൂറോപ്യൻ യൂണിയനോട് ഇസ്രയേലിന്‍റെ അസോസിയേഷൻ കരാർ താൽക്കാലികമായി നിർത്താൻ ആവശ്യപ്പെട്ടത്.

ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം മാധ്യമപ്രവർത്തകർ ഇസ്രയേലിനാൽ കൊല്ലപ്പെട്ട് ആവർത്തിച്ചുള്ള പത്രസ്വാതന്ത്ര്യ ലംഘനത്തിന് കാരണമായി എന്നാണ് അവരുടെ വാദം. അതിനാൽ ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നാണ് പത്ര സംഘടനകളുടെ ആവശ്യം.

ഓഗസ്റ്റ് 29 ന് ബ്രസൽസിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഈ ആഹ്വാനം.

2023 ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്‍റെ ആക്രമണത്തിനും ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ പ്രതികാര ആക്രമണത്തിനും ശേഷമുള്ള കാലഘട്ടം “പതിറ്റാണ്ടുകളായി മാധ്യമപ്രവർത്തകർക്ക് ഏറ്റവും മാരകമായിരുന്നു,” എന്നാണ് യൂറോപ്യൻ യൂണിയന് നൽകിയ കത്തിൽ പറയുന്നത്.

യുദ്ധം തുടങ്ങിയ ഒക്റ്റോബർ ഏഴു മുതൽ ഗാസയിൽ 130ലധികം പലസ്തീൻ മാധ്യമപ്രവർത്തകർ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നു പറയുന്ന കത്തിൽ തൊഴിലിടത്തിൽ മാത്രം 30 പേരെങ്കിലും കൊല്ലപ്പെട്ടതായും , മൂന്ന് ലെബനൻ പത്രപ്രവർത്തകരും ഒരു ഇസ്രായേലി പത്രപ്രവർത്തകരും ഇതേ കാലയളവിൽ ഗാസയിൽ കൊല്ലപ്പെട്ടതായും പറയുന്നുണ്ട്.

മാധ്യമപ്രവർത്തകരെ ലക്ഷ്യംവച്ചോ വിവേചനരഹിതമായോ മനഃപൂർവമോ അശ്രദ്ധമായോ കൊലപ്പെടുത്തുന്നത് യുദ്ധക്കുറ്റമാണ് എന്നും കത്തിൽ ആരോപണമുണ്ട്.

മാധ്യമപ്രവർത്തകരിൽ ഭീകരരും: ഇസ്രയേൽ

മാധ്യമങ്ങളുടെ ആരോപണങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞ ഇസ്രയേൽ മാധ്യമ പ്രവർത്തകരുടെ വേഷത്തിലും ഹമാസ് തീവ്രവാദികൾ പിടിക്കപ്പെട്ടതായി വിശദീകരിച്ചു.

യുദ്ധമേഖലയിലെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് ഇസ്രയേൽ നിരസിച്ചു.സിവിലിയൻമാരെ ഉപദ്രവിക്കാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയാണ് യുദ്ധം മുന്നോട്ടു പോകുന്നതെന്നും ഇസ്രയേൽ വെളിപ്പെടുത്തി. എന്നാൽ ഹമാസാകട്ടെ ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിൽ പോരാടുന്നു. മാത്രമല്ല സാധാരണക്കാരെ മനുഷ്യ കവചങ്ങളാക്കി ഉപയോഗിക്കുന്നു. ഇത് ഹമാസ് ബോധപൂർവം ചെയ്യുന്നതാണ് എന്നും ഇസ്രയേൽ ആരോപിച്ചു.

ഇസ്രയേൽ സൈന്യം ഒരിക്കലും മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചിട്ടേയില്ല എന്ന് ഒരു പ്രസ്താവനയിൽ ഇസ്രയേൽ വ്യക്തമാക്കി.

എന്നാൽ ഗാസയിൽ ജോലി ചെയ്യുന്ന നിരവധി പലസ്തീൻ പത്രപ്രവർത്തകരും ഹമാസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ സജീവ അംഗങ്ങളായിരുന്നു എന്നതിന്‍റെ തെളിവുകളും ഇസ്രയേൽ യൂറോപ്യൻ യൂണിയനിൽ ഹാജരാക്കി.

കഴിഞ്ഞ ജൂണിൽ ഇസ്രയേൽ സൈന്യം ഹമാസ് ബന്ദികളാക്കിയ മൂന്നു പേരെ രക്ഷപെടുത്തിയിരുന്നു. രക്ഷപെട്ടെത്തിയ ആ ബന്ദികൾ ഇസ്രയേലി സൈനികരോട് പറഞ്ഞത് തങ്ങളെ ഹമാസുമായി ബന്ധമുള്ള അൽ ജസീറ പത്രപ്രവർത്തകന്‍റെ വീട്ടിലാണ് ബന്ദികളായിരിക്കെ പാർപ്പിച്ചത് എന്നായിരുന്നു.

കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്സ് പറയുന്നതനുസരിച്ച്, ഒക്‌റ്റോബർ 7 ന് ഇസ്രായേലിനുള്ളിൽ രണ്ട് ഇസ്രായേലി പത്രപ്രവർത്തകരായ റോയി ഇഡാൻ, യാനിവ് സോഹർ എന്നിവരെ ഹമാസ് ഭീകരർ ഇസ്രായേലിനുള്ളിൽ വച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. അന്നത്തെ കൂട്ടക്കൊലയിൽ ഷായ് റെഗേവ്, അയേലെറ്റ് ആർനിൻ എന്ന മറ്റ് രണ്ട് ഇസ്രായേലി മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു. എന്നാൽ അവർ അന്ന് ഡ്യൂട്ടിയിലല്ലായിരുന്നു എന്നതിനാൽ കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്സ് അതിന്‍റെ പ്രാരംഭ ആകെത്തുകയിൽ നിന്ന് അവരെ നീക്കം ചെയ്തു. ഗാസയിൽ ഹമാസ് ഇപ്പോഴും ബന്ദികളാക്കിയവരിൽ ആജീവനാന്ത പത്രപ്രവർത്തകനായ ഒഡെഡ് ലിഫ്ഷിറ്റ്‌സും ഉൾപ്പെടുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും